'ശബ്ദത്തോടെ വലിയ പൊട്ടിത്തെറിയുണ്ടായി'; ഇലക്ട്രിക് കാർ ചാര്‍ജ് ചെയ്യുന്നതിനിടെ വീട്ടമ്മയ്ക്ക് ഷോക്കേറ്റു

By Web TeamFirst Published Sep 23, 2024, 4:03 PM IST
Highlights

ഭാഗ്യം കൊണ്ടു മാത്രമാണ് തനിക്ക് ജീവഹാനി സംഭവിക്കാതിരുന്നതെന്നും വീട്ടമ്മ സ്വപ്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊച്ചി: കൊച്ചി: കെഎസ്ഇബിയുടെ ചാര്‍ജിങ് സ്റ്റേഷനില്‍ നിന്ന് ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ വീട്ടമ്മയ്ക്ക് ഷോക്കേറ്റു. എറണാകുളം പറവൂരിനടുത്ത് മന്നത്താണ് സംഭവം. സംഭവത്തിൽ മുൻ കൗണ്‍സിലര്‍ കൂടിയായ സ്വപ്ന എന്ന വീട്ടമ്മയ്ക്കാണ് പരിക്കേറ്റത്. ഇലക്ട്രിക് കാർ ചാർജ് ചെയ്തതിനുശേഷം ചാർജിങ് ഗൺ തിരികെ വയ്ക്കുമ്പോഴായിരുന്നു സംഭവം. വലിയ പൊട്ടിത്തെറിയും ശബ്ദവും വെളിച്ചവുമുണ്ടായെന്നും ഷോക്കേറ്റ് താൻ തെറിച്ചു വീഴുകയായിരുന്നെന്നും സ്വപ്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.കെഎസ്ഇബിയുടെ ചാർജിങ് സ്റ്റേഷനിൽ ആയിരുന്നു സംഭവമെന്നും ഭാഗ്യം കൊണ്ടു മാത്രമാണ് തനിക്ക് ജീവഹാനി സംഭവിക്കാതിരുന്നതെന്നും സ്വപ്ന പറഞ്ഞു.

രാവിലെ പത്തംതിട്ടയിലേക്ക് തിരിച്ചുപോകേണ്ടതുണ്ടായിരുന്നു. അതിനായി രാവിലെ ആറുമണിയോടെ ചാര്‍ജിങ് സ്റ്റേഷനിലെത്തി വാഹനം ചാര്‍ജ് ചെയ്യുകയായിരുന്നു. ചാര്‍ജിലിട്ട് വാഹനം ഓഫ് ചെയ്ത് ഉള്ളിൽ ഇരിക്കുകയായിരുന്നു. ഇതിനിടെ 59ശതമാനം ചാര്‍ജ് ആയപ്പോള്‍ ചാര്‍ജിങ് ഡിസ്കണക്ട‍ഡ് എന്ന മേസേജ് വന്നു.

Latest Videos

ഇതോടെ കാറിൽ നിന്ന് ഗണ്‍ എടുത്തശേഷം തിരിച്ച് ചാര്‍ജിങ് സ്റ്റേഷനിലേ സോക്കറ്റിൽ വെക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഗണ്‍ തിരിച്ചുവെക്കുന്നതിനിടെ വലിയ ശബ്ദവും പ്രകാശവും ഉണ്ടായി. ഉടനെ തന്നെ ഷോക്കേറ്റ് താൻ തെറിച്ച് വീഴുകയായിരുന്നു. ശ്വാസം പോലും കിട്ടാത അത്രയും ഞെട്ടിപ്പോയി. ഇടതേ കാലിനും കൈവിരലിലുമാണ് ഷോക്കേറ്റത്.

സംഭവം നടക്കുമ്പോള്‍ സമീപത്ത് ആരുമുണ്ടായിരുന്നില്ലെന്നും പൊലീസിൽ പരാതി നല്‍കിയശേഷം കെഎസ്ഇബി അധികൃതര്‍ വന്നിരുന്നുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നാണ് അറിയിച്ചതെന്നും സ്വപ്ന പറഞ്ഞു.സംഭവത്തില്‍ വീട്ടമ്മ പറവൂർ പൊലീസിൽ പരാതി നൽകി. അതേസമയം,ഷോക്കേൽക്കാൻ കാരണമെന്തെന്ന് അന്വേഷിക്കുകയാണെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

'നിങ്ങൾ കുറെ പേർ ട്രൗസറിട്ട് നടക്കുന്നതല്ല ഫോറസ്റ്റ്, മര്യാദ വേണം'; വനംവകുപ്പ് ഉദ്യോഗസ്ഥനോട് കയർത്ത് അൻവർ‍

click me!