കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടിൽ തള്ളിയ സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

By Web Team  |  First Published Dec 19, 2024, 5:30 PM IST

തിരുനെൽവേലിയിലെ ജലാശയങ്ങളിലും ജനവാസമേഖലയ്ക്ക് പുറത്തുള്ള ഇടങ്ങളിലുമാണ് തിരുവനന്തപുരത്തെ പ്രധാന ആശുപത്രികളിലെ മാലിന്യം ഉപേക്ഷിക്കുന്നത്.


ചെന്നൈ: കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടിൽ തള്ളിയ സംഭവത്തില്‍ രണ്ട് തിരുനെൽവേലി സ്വദേശികൾ അറസ്റ്റിൽ. മാലിന്യം തമിഴ്നാട്ടിൽ എത്തിച്ച ഏജന്റുമാരാണ് അറസ്റ്റിലായത്. അതേസമയം, തമിഴ്നാട്ടില്‍ തള്ളിയ മാലിന്യം തിരിച്ചുകൊണ്ടുപോകണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ കേരളത്തോട് നിലപാട് കടുപ്പിച്ചു. തമിഴ്നാടിൻ്റെ സഹകരണത്തോടെ അംഗീകൃത പ്ലാന്റിൽ മാലിന്യം എത്തിച്ച് സംസ്കരിക്കണമെന്നും മൂന്ന് ദിവസത്തിനകം നടപടി പൂർത്തിയാക്കണമെന്നുമാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ നിര്‍ദേശം. ഡിസംബർ 23ന് റിപ്പോർട്ട് നൽകാൻ കേരള മലിനീകരണം നിയന്ത്രണ ബോർഡിന് നിർദേശം

കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾക്കൊപ്പം രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങളും തമിഴ്നാട്ടിൽ തള്ളുന്നതായി പരാതി ഉയര്‍ന്നിരുന്നു. തിരുനെൽവേലിയിലെ ജലാശയങ്ങളിലും ജനവാസമേഖലയ്ക്ക് പുറത്തുള്ള ഇടങ്ങളിലുമാണ് തിരുവനന്തപുരത്തെ പ്രധാന ആശുപത്രികളിലെ മാലിന്യം ഉപേക്ഷിക്കുന്നത്. ആശുപത്രികളിൽ ഉപയോഗിച്ച സിറിഞ്ചുകൾ, കയ്യുറകൾ, മാസ്ക്, മരുന്നുകുപ്പികൾ എന്നിവയ്ക്കൊപ്പം രോഗികളുടെ ഭക്ഷണക്രമത്തിന്‍റെയും ആശുപത്രികളിൽ നൽകുന്ന സമ്മതപത്രത്തിന്‍റെയും രേഖകളും ഉപേക്ഷിച്ച കൂട്ടത്തിലുണ്ട്. രോഗികളുടെ ചികിത്സാ വിവരങ്ങും ഇങ്ങനെ ഉപേക്ഷിക്കുന്ന രേഖകളിൽ ഉണ്ടെന്ന് തിരുനെൽവേലിയിലെ പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. തിരുനെൽവേലിയിലെ പേപ്പർ മില്ലുകളിൽ നിന്ന് കേരളത്തിലേക്ക് പോകുന്ന ലോറികൾ മടങ്ങിവരുമ്പോൾ മെഡിക്കൽ മാലിന്യവും കടത്തുന്നു എന്നാണ് നാട്ടുകാരുടെ പരാതി.

Latest Videos

undefined

Also Read: ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നു, കേരളത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ, കേസെടുക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!