മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും, തദ്ദേശ തെരഞ്ഞെടുപ്പാണ് ചർച്ചയാവേണ്ടതെന്ന് രമേശ് ചെന്നിത്തല

By Web Desk  |  First Published Jan 4, 2025, 10:50 AM IST

മുഖ്യ മന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച അനവസരത്തിൽ ഉള്ളത്.സമസ്തയുടെ പരിപാടിയിൽ പങ്കെടുക്കുന്നത് ചർച്ചയാക്കേണ്ടതില്ല


കോഴിക്കോട്: മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.മുഖ്യ മന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച അനവസരത്തിൽ ഉള്ളത്. തദ്ദേശ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ ചർച്ചയാവേണ്ടത്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഒക്കെ ഹൈക്കമാൻഡ് തീരുമാനിക്കും. സമസ്തയുടെ പരിപാടിയിൽ പങ്കെടുക്കുന്നത് ചർച്ചയാക്കേണ്ടതില്ല.
 എല്ലാ മത സാമുദായിക സംഘടനകളും ആയി കോൺഗ്രസിനു നല്ല ബന്ധമാണുള്ളത്.

ജമാ അതെ ഇസ്ലമി ആസ്ഥാനത് പോയ ആളാണ് മുഖ്യമന്ത്രി. ജമാഅത്തെ ഇസ്ലാമി വർഗീയ സംഘടനയാണോ യെന്ന സർട്ടിഫിക്കറ്റ് കൊടുക്കേണ്ട ആളല്ല താനെന്നും ചെന്നിത്തല പറഞ്ഞു.ക്ഷേത്രത്തിൽ ഷർട്ട്‌ ധരിച്ചു കയറുന്ന വിഷയത്തിലൊന്നും അഭിപ്രായം പറയാൻ ഇല്ല.അതാത് മത സമുദായിക സംഘടനകൾ ചർച്ച ചെയ്ത് തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Videos

എൻഎസ്എസ്, എസ്എൻഡിപി സംഘടനകളുടെ പിന്തുണ ഉറപ്പാക്കി, ചെന്നിത്തല ഇന്ന് മലപ്പുറത്ത് ജാമി അ നൂരിയ സമ്മേളനത്തിൽ

'ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനമല്ല, എൻഎസ്എസ് മതേതരബ്രാൻഡ്, മന്നംജയന്തിയിൽ പങ്കെടുക്കുന്നതിന്റെ ​ഗുണം പാർട്ടിക്ക്

click me!