എയർ ഫൈബർ സാങ്കേതികവിദ്യയിൽ അതിവേഗ 5ജി, ഏത് കാലാവസ്ഥയിലും തടസ്സപ്പെടില്ല; അട്ടപ്പാടിയടക്കം 5 ഗ്രാമങ്ങളിലെത്തി

By Web Team  |  First Published Sep 12, 2024, 2:14 PM IST

പട്ടികവർഗ വികസന വകുപ്പും റിലയൻസ് ജിയോയുമായി സഹകരിച്ചാണ് 5ജി എയർ ഫൈബർ സൗകര്യം തദ്ദേശീയ ഗ്രാമങ്ങളിൽ ആദ്യമായി ലഭ്യമാക്കിയത്


തിരുവനന്തപുരം: വിദൂര തദ്ദേശീയ ഗ്രാമങ്ങളിൽ എയർ ഫൈബർ സാങ്കേതിക വിദ്യയിൽ അതിവേഗ 5ജി സേവനമെത്തി. പാലക്കാട് അട്ടപ്പാടിയിലടക്കം അഞ്ച് ഗ്രാമങ്ങളിലാണ് 5ജി ഇന്‍റർനെറ്റ് സേവനം എത്തിയത്. പട്ടിക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. സങ്കേതങ്ങളിലെ താമസക്കാരുമായും വിദ്യാർത്ഥികളുമായും മന്ത്രി ഓൺലൈനിൽ സംസാരിച്ചു.

അട്ടപ്പാടി അഗളി പഞ്ചായത്തിലെ കോട്ട മേട്, ചിറ്റൂർ, വയനാട് പുൽപ്പള്ളി മേലേക്കാപ്പ്, ഇടുക്കി കോഴിമല പാമ്പാടിക്കുഴി, പത്തനംതിട്ട പെരുനാട്, അട്ടത്തോട് എന്നീ കേന്ദ്രങ്ങളിലെ സമൂഹൃ പഠന മുറികളിലും അംഗൻവാടികളിലുമാണ് 5ജി സൗകര്യം ഒരുക്കിയത്. നിലവിൽ 1200 ഓളം തദ്ദേശീയ സങ്കേതങ്ങളിൽ ഇന്‍റർനെറ്റ് സൗകര്യമുണ്ട്. 

Latest Videos

undefined

പട്ടികവർഗ വികസന വകുപ്പും റിലയൻസ് ജിയോയുമായി സഹകരിച്ചാണ് 5ജി എയർ ഫൈബർ സൗകര്യം തദ്ദേശീയ ഗ്രാമങ്ങളിൽ ആദ്യമായി ലഭ്യമാക്കിയത്. കേബിളുകളുടെ സൗകര്യമില്ലാതെ പ്രവർത്തിക്കുന്നതിനാൽ ഏത് കാലാവസ്ഥാ സാഹചര്യങ്ങളിലും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ സാധിക്കും. തദ്ദേശീയ ഗ്രാമങ്ങളിലെ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമുള്ള വിദ്യാഭ്യാസ - ആരോഗ്യ ക്ലാസുകൾ, തൊഴിൽ പരിശീലനം തുടങ്ങി വിവിധ  പ്രവർത്തനങ്ങൾ ഇതുവഴി നടത്താനാകും. ഉദ്ഘാടന യോഗത്തിൽ പട്ടികവർഗ ഡയറക്ടർ ഡോ. രേണുരാജ്, ജിയോ കേരള മേധാവി  കെ സി നരേന്ദ്രൻ തുടങ്ങിയവർ  സംസാരിച്ചു.

ഓണക്കാലത്ത് ആശ്വാസം, ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ, ബുക്കിംഗ് തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!