ദേവസ്വങ്ങള്‍ക്ക് ആശ്വാസം; തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി

By Web Desk  |  First Published Jan 1, 2025, 4:31 PM IST

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി. വെടിക്കെട്ട് നടക്കുമ്പോള്‍ വെടിക്കെട്ട് പുരയിൽ സ്ഫോടക വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി


കൊച്ചി:തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി. കേന്ദ്ര വിജ്ഞാപന പ്രകാരം എഡിഎം വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ അനുകൂലമായ വിധി. വെടിക്കെട്ട് നടക്കുമ്പോള്‍ വെടിക്കെട്ട് പുരയിൽ സ്ഫോടക വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് ഹൈക്കോടതി അനുമതി നൽകിയത്. കേന്ദ്ര വിജ്ഞാപന പ്രകാരം  ഫയർവർക്ക് കൺട്രോളർ, അസിസ്റ്റന്റ് കൺട്രോളർ എന്നീ തസ്തികകൾ രൂപീകരിക്കാൻ പെസോയ്ക്ക് കോടതി നിര്‍ദേശം നൽകി.

പാറമേക്കാവ്, തിരുവമ്പാടി വേല: കേന്ദ്ര വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ദേവസ്വങ്ങൾ

Latest Videos

വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചത് തൃശ്ശൂർ പൂരം ഒതുക്കാനുള്ള ടെസ്റ്റ് ഡോസ്: തിരുവമ്പാടി ദേവസ്വം സെക്രട്ടറി

click me!