കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആരോഗ്യപ്രവര്‍ത്തക മരിച്ചു

By Web Team  |  First Published Jun 10, 2021, 8:48 PM IST

ഓമശ്ശേരി സ്വകാര്യ ഹോസ്പിറ്റലിലെ ലാബ് ടെക്‌നീഷ്യയായിരുന്നു.  കൊവിഡിനെ തുടര്‍ന്ന് ന്യുമോണിയ രോഗം ബാധിച്ചു.
 


കോഴിക്കോട്: കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ആരോഗ്യപ്രവര്‍ത്തക മരിച്ചു. അടിവാരം സ്വദേശി ലവിത രതീഷ് (32) ആണ് മരിച്ചത്. ഓമശ്ശേരി സ്വകാര്യ ഹോസ്പിറ്റലിലെ ലാബ് ടെക്‌നീഷ്യയായിരുന്നു.  കൊവിഡിനെ തുടര്‍ന്ന് ന്യുമോണിയ രോഗം ബാധിച്ചു. നെല്ലിപ്പൊയില്‍ സ്വദേശി രതീഷാണ് ഭര്‍ത്താവ്. മകന്‍ ധ്യാന്‍ ചന്ദ്രന്‍. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ആയിരുന്ന അന്തരിച്ച പി ടി കണ്ടന്‍കുട്ടിയുടെയും ഇന്ദിരയുടെയും മകളാണ് ലവിത. ലോലിത, ലാവണ്യ എന്നിവര്‍ സഹോദരങ്ങളാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!