കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്തിന്റെ സ്റ്റാന്റിംഗ് കോണ്‍സലായി ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു ഹർഷദ് വി ഹമീദ്
ദില്ലി: സുപ്രീംകോടതിയിലെ സംസ്ഥാനത്തിന്റെ സ്റ്റാൻഡിങ് കൗൺസൽ ഹർഷദ് വി ഹമീദിന് പുനർനിയമനം നൽകി. കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്തിന്റെ സ്റ്റാന്റിംഗ് കോണ്‍സലായി ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു ഹർഷദ് വി ഹമീദ്. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെയാണ് തീരുമാനം. 2021 ലാണ് ഹർഷദ് വി ഹമീദിനെ സ്റ്റാന്റിംഗ് കോണ്‍സലായി നിയമിച്ചത്. കഴിഞ്ഞ 23 വർഷമായി സുപ്രീംകോടതി അഭിഭാഷകനാണ് ഹര്‍ഷദ് വി ഹമീദ്.
2013ല്‍ സുപ്രീംകോടതി അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡായി. എറണാകുളം ആലുവ സ്വദേശിയാണ്. ആലുവ യു സി കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. കൊച്ചിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന എം സീതിയുടെ ചെറുമകനാണ് ഹർഷദ് വി ഹമീദ്. അഭിഭാഷകരായ സി.കെ ശശി, നിഷേ രാജൻ ഷൊങ്കർ എന്നിവരാണ് സുപ്രീംകോടതിയിലെ കേരളത്തിന്റെ മറ്റ് രണ്ട് സ്റ്റാന്റിംഗ് കോണ്‍സൽമാർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം