ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു ; പാപ്പാനെ കുടഞ്ഞെറിഞ്ഞു

By Web Team  |  First Published Jul 3, 2022, 9:49 AM IST

അത്താഴ ശീവേലി കഴിഞ്ഞു രാത്രി പത്തുമണിയോടെ ക്ഷേത്ര മതിൽ കെട്ടിന് പുറത്ത് എത്തിയ കൊമ്പൻ, പാപ്പാൻസുരേഷിനെ ആനപ്പുറത്ത് നിന്ന് കുടഞ്ഞിട്ട് അക്രമിക്കാൻ ശ്രമിച്ചു. മറ്റു പാപ്പാന്മാർ സുരേഷിനെ വലിച്ചു നീക്കിയതിനാൽ അപകടം ഒന്നും സംഭവിച്ചില്ല.


തൃശ്ശൂര്‍:  ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നളളപ്പിന് എത്തിച്ച ആന ഇടഞ്ഞു. ക്ഷേത്രത്തിൽ ഇന്നലെ രാത്രി ശീവേലി എഴുന്നള്ളിപ്പ് കഴിഞ്ഞ് പുറത്തിറങ്ങിയ കൊമ്പൻ ബൽറാം ആണ് ഇടഞ്ഞത്.

അത്താഴ ശീവേലി കഴിഞ്ഞു രാത്രി പത്തുമണിയോടെ ക്ഷേത്ര മതിൽ കെട്ടിന് പുറത്ത് എത്തിയ കൊമ്പൻ, പാപ്പാൻസുരേഷിനെ ആനപ്പുറത്ത് നിന്ന് കുടഞ്ഞിട്ട് അക്രമിക്കാൻ ശ്രമിച്ചു. മറ്റു പാപ്പാന്മാർ സുരേഷിനെ വലിച്ചു നീക്കിയതിനാൽ അപകടം ഒന്നും സംഭവിച്ചില്ല. പാപ്പാന്മാരുടെ ഇരിപ്പിടത്തിനായി നിർമിച്ച താൽക്കാലിക ഷെഡ് ആന തകർത്തു, അവിടെയുണ്ടായിരുന്ന മരങ്ങളും ആന കുത്തി മറിച്ചിട്ടു. ഒരു മണിക്കൂറിനുള്ളിൽ കാച്ചർ ബെൽറ്റ് ഉപയോഗിച്ചു പാപ്പാന്മാർ ആനയെ വരുതിയിലാക്കി.

Latest Videos

click me!