'ഗ്രേഷ്മയ്ക്ക് ​തടഞ്ഞു വച്ച ക്ഷേമ പെൻഷൻ ​വീണ്ടും ലഭിച്ചു തുടങ്ങും' ; അദാലത്തിൽ നിർദേശം നൽകി മന്ത്രി ആർ ബിന്ദു

By Sangeetha KS  |  First Published Jan 3, 2025, 4:54 PM IST

നോർത്ത് പറവൂർ തേവൻതറ വീട്ടിൽ ടി ടി പുഷ്പൻ  അദാലത്ത് വേദിയിൽ എത്തിയത് ഭിന്നശേഷിക്കാരിയായ  മകളുടെ തടഞ്ഞുവെച്ച ക്ഷേമ പെൻഷൻ തുടർന്നും കിട്ടണമെന്ന പരാതിയുമായാണ്. 


എറണാകുളം : ഭിന്നശേഷിക്കാരായ ഗ്രേഷ്മയുടെ ക്ഷേമ പെൻഷൻ നിർത്തി വച്ച നടപടിയിൽ മാറ്റം വരുത്തി അദാലത്ത് യോ​ഗം. ഭിന്നശേഷിക്കാരിയുടെ തടഞ്ഞുവെച്ച പെൻഷൻ നൽകാൻ അദാലത്തിൽ നിർദേശമായി. നോർത്ത് പറവൂർ തേവൻതറ വീട്ടിൽ ടി ടി പുഷ്പൻ  അദാലത്ത് വേദിയിൽ എത്തിയത് ഭിന്നശേഷിക്കാരിയായ  മകളുടെ തടഞ്ഞുവെച്ച ക്ഷേമ പെൻഷൻ തുടർന്നും കിട്ടണമെന്ന പരാതിയുമായാണ്. 

26 വയസുള്ള ഗ്രേഷ്മയ്ക്ക് 2013 മുതൽ ക്ഷേമ പെൻഷൻ ലഭിച്ചു കൊണ്ടിരുന്നതാണ്. എന്നാൽ  വരുമാനം കൂടുതലാണെന്ന കാരണം ചൂണ്ടിക്കാട്ടി പെൻഷൻ തടഞ്ഞുവയ്ക്കുകയും കഴിഞ്ഞ അദാലത്തിൻ മന്ത്രി പി രാജീവിൻ്റെ നിർദേശ പ്രകാരം പ്രശ്നം പരിഹരിച്ചു തടഞ്ഞുവെച്ച പെൻഷൻ ലഭ്യമാക്കുകയും ചെയ്തിരുന്നു. പിന്നീട് പലവിധ സാങ്കേതിക പ്രശ്നങ്ങളാൽ ക്ഷേമപെൻഷൻ വീണ്ടും തടഞ്ഞു. 

Latest Videos

സാമ്പത്തിക സ്ഥിതി മോശമായതിനാൽ ഭിന്നശേഷിക്കാരിയായ മകളുടെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിലും ബുദ്ധിമുട്ട് നേരിടുകയാണ് പുഷ്പൻ. ഭാര്യയ്ക്കു മകളെ ഒറ്റയ്ക്കു നോക്കാൻ സാധിക്കാത്തതിനാൽ മറ്റു ജോലികൾക്കു പോകാനും ബുദ്ധിമുട്ടുണ്ടെന്ന് പുഷ്പൻ പറഞ്ഞു. പെൻഷൻ ലഭിച്ചു കൊണ്ടിരുന്നതു വലിയ ആശ്വാസവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പരാതി കേട്ട ശേഷം  പെൻഷൻ തുടർ നടപടിക്കായി ഉദ്യോഗസ്ഥർക്കു നിർദേശം നൽകുകയായിരുന്നു.

'പരാതികൾ കുറയ്ക്കുക സർക്കാർ ലക്ഷ്യം, അപേക്ഷകളിൽ തീർപ്പ് വൈകിപ്പിക്കുന്നതും അഴിമതി'; മന്ത്രി പി. രാജീവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!