'മാലിന്യവുമായി പോകുന്ന വാഹനങ്ങൾ ജാ​ഗ്രതൈ' ; പൂട്ടിടാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

By Sangeetha KS  |  First Published Jan 7, 2025, 12:05 PM IST

മാലിന്യം കൊണ്ടു പോകുന്ന വണ്ടികൾ ജിപിഎസ് സംവിധാനത്തിലേക്ക് പൂർണമായും മാറണം. അല്ലാത്ത തരം വാഹനങ്ങൾക്ക് അനുമതി നൽകില്ലെന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അധ്യക്ഷ എസ്. ശ്രീകല പറഞ്ഞു.


കൊല്ലം : സംസ്ഥാനത്ത് നിന്നുള്ള മാലിന്യം ടാങ്കർ ലോറികളിലും കണ്ടെയ്നറുകളിലുമുൾപ്പെടെ കൊണ്ടു പോയി കൊണ്ടു തള്ളുന്നത് നിരീക്ഷിച്ച് നടപടിയെടുക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. നിലവിൽ എറണാകുളം ജില്ലയിൽ നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയിരുന്നു. മാലിന്യം കൊണ്ടു പോകുന്ന വണ്ടികൾ ജിപിഎസ് സംവിധാനത്തിലേക്ക് പൂർണമായും മാറണം. അല്ലാത്ത തരം വാഹനങ്ങൾക്ക് അനുമതി നൽകില്ലെന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അധ്യക്ഷ എസ്. ശ്രീകല പറഞ്ഞു. എറണാകുളം ജില്ലയിൽ നടപ്പാക്കിയ പദ്ധതി ഈ മാസം തന്നെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും അവർ കൂട്ടിച്ചേർത്തു.

ദേശീയ ഹരിത ട്രിബ്യൂണൽ ചെന്നൈ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്നാണ് മലിനീകരണ ബോർഡിന്റെ നടപടി. നേരത്തെ കേരളത്തിൽ നിന്നുളള മാലിന്യം തമിഴ്നാട്ടിലും കർണാടകയിലും ആളൊഴിഞ്ഞ സ്ഥലങ്ങളിൽ തള്ളിയതായി പരാതി ഉയർന്നിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സി.പി.സി.ബി.) അന്വേഷണത്തിൽ ഇത് തെളിയുകയും ചെയ്തു. 

Latest Videos

കൊല്ലത്ത് കള്ളന്‍റെ മകൻ കുമരു, തലസ്ഥാനത്ത് 'ഏറ്റ'ത്തിലെ മാരി; കോക്കലൂരിന്‍റെ യദു തന്നെ നല്ല നടൻ; അപൂർവ നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!