'സമ്മേളനത്തിൽ വയനാട് ദുരന്തത്തെക്കുറിച്ച് സംസാരിച്ചു', 10 മിനിറ്റിൽ 6 മിനിറ്റും വയനാടിന് വേണ്ടിയെന്ന് ​ഗവർണർ

By Web Team  |  First Published Aug 3, 2024, 7:31 PM IST

ഇപ്പോൾ വയനാട്ടിന് വേണ്ടി നിൽക്കേണ്ട സമയമാണ്. സിഎംഡിആർഎഫ് വഴിയോ ജില്ലാ ഭരണകൂടം വഴിയോ  സഹായമെത്തിക്കാമെന്നും ​ഗവർണർ പറഞ്ഞു. 


തിരുവനന്തപുരം: ഗവർണർമാരുടെ സമ്മേളനത്തിൽ വയനാട് ദുരന്തത്തെക്കുറിച്ച് സംസാരിച്ചതായി കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. പത്ത് മിനിട്ട് സംസാരിച്ചതിൽ 6 മിനിട്ടും വയനാടിനെക്കുറിച്ചായിരുന്നു എന്നും ​ഗവർണർ പറഞ്ഞു. കൂടുതൽ സഹായമെത്തിക്കാനാണ് ശ്രമം നടത്തുന്നത്. താൻ പോകുന്ന ഇടങ്ങളിലൊക്കെ വയനാടിനെ സഹായിക്കാൻ പറയുമെന്ന് വ്യക്തമാക്കിയ ​ഗവർണർ സിഎംഡിആർഎഫിനെതിരായ പ്രചാരണത്തെക്കുറിച്ച് അറിയില്ലെന്നും കൂട്ടിച്ചേർത്തു. ഇപ്പോൾ വയനാട്ടിന് വേണ്ടി നിൽക്കേണ്ട സമയമാണ്. സിഎംഡിആർഎഫ് വഴിയോ ജില്ലാ ഭരണകൂടം വഴിയോ  സഹായമെത്തിക്കാമെന്നും ​ഗവർണർ പറഞ്ഞു. 

Latest Videos

click me!