ചാൻസലർ ബില്ലിൽ തീരുമാനം എടുക്കാതെ ഗവർണർ; കഴിഞ്ഞ സഭ സമ്മേളനത്തില്‍ പാസ്സാക്കിയ മറ്റ് ബില്ലുകള്‍ ഒപ്പിട്ടു

By Web Team  |  First Published Jan 5, 2023, 5:15 PM IST

ചാൻസലർ ബിൽ ഒഴികെ കഴിഞ്ഞ സഭ സമ്മേളനത്തില്‍ പാസ്സാക്കിയ 16 ബില്ലുകളിലും ഗവർണർ ഒപ്പിട്ടു. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ.


തിരുവനന്തപുരം: ചാൻസലർ ബില്ലിൽ തീരുമാനം എടുക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ചാൻസലർ ബിൽ ഒഴികെ കഴിഞ്ഞ സഭ സമ്മേളനത്തില്‍ പാസ്സാക്കിയ 16 ബില്ലുകളിലും ഗവർണർ ഒപ്പിട്ടു. ചാൻസലർ ബില്ലിൽ രാജ്ഭവൻ നേരത്തെ നിയമപദേശം തേടിയിരുന്നു. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ.

ബില്ലിൽ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്റെയും നീക്കം. വിദ്യാഭ്യാസം കൺകറന്‍റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനത്തിന് മാത്രം തീരുമാനമെടുക്കാനാകില്ല എന്നായിരുന്നു ഗവർണറുടെ നിലപാട്. ചാൻസലര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്ന ബില്ലിൽ അതിവേഗം തീരുമാനമില്ലെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയാകും തുടർ തീരുമാനം. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാൽ പിന്നെ ബില്ലിൽ തീരുമാനം ഉടനൊന്നും സാധ്യതയില്ല. വിസി നിർണ്ണയ സമിതിയിൽ നിന്നും ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ മാസങ്ങളായി രാജ്ഭവനിൽ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്. 

Latest Videos

click me!