ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ്' ആണോ 'ആക്ച്വല്‍സ്' ആണോ എന്ന് സർക്കാര്‍ വ്യക്തമാക്കണം: രമേശ് ചെന്നിത്തല

By Web TeamFirst Published Sep 17, 2024, 10:07 AM IST
Highlights

സര്‍ക്കാര്‍ റിപ്പോര്‍ട്ടിൽ നൽകിയിട്ടുള്ള ആക്ച്വൽസ് എന്ന വാക്കിൻറെ അർത്ഥം ചിലവാക്കിയത് എന്നാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു

തൃശൂര്‍:വയനാട് ഉരുള്‍പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുകയുടെ 'ആക്ച്വല്‍' കണക്ക് പുറത്തുവിടാൻ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തെറ്റായ കണക്കുകൾ നൽകിയാൽ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന സഹായം പ്രതിസന്ധിയിലാകും. സര്‍ക്കാര്‍ റിപ്പോര്‍ട്ടിൽ നൽകിയിട്ടുള്ള ആക്ച്വൽസ് എന്ന വാക്കിൻറെ അർത്ഥം ചിലവാക്കിയത് എന്നാണ്.

എക്സിമേറ്റ് ആണോ ആക്ച്വൽസ് ആണോ എന്നത് സർക്കാരാണ് വ്യക്തമാക്കേണ്ടത്. ചില സംഘടനകളെ ഭക്ഷണവിതരണത്തിൽ നിന്നും ഒഴിവാക്കിയത് മറ്റ് ചില സംഘടനകളുടെ കള്ളക്കണക്കുകൾ ഉണ്ടാക്കാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൂടുതൽ സഹായം പുനരധിവാസത്തിന് ആവശ്യമാണ് എന്ന് കാണിച്ച് കണക്ക് നൽകുകയാണ് വേണ്ടതെന്നും അപ്പോഴെല്ലാം സഹായം ലഭ്യമായിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Latest Videos

അതിനുപകരം യാഥാർത്ഥ്യബോധമില്ലാത്ത കണക്കുകൾ അവതരിപ്പിക്കുന്നത് എത്രമാത്രം ശരിയാണെന്ന് ആലോചിക്കണം. സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ടിലുള്ള ആക്ച്വൽസ് എന്താണെന്ന് സർക്കാർ വ്യക്തമാക്കണം. ഇങ്ങനെയൊരു കണക്ക് കൊടുത്തതിന്‍റെ അർത്ഥം എനിക്ക് മനസ്സിലാകുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഷിരൂർ തെരച്ചിൽ ; ഡ്രഡ്ജറുമായള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു, തെരച്ചിൽ വ്യാഴാഴ്ച തുടങ്ങിയേക്കും

 

click me!