സാധാരണക്കാരെ സഹായിക്കലാണ് സർക്കാർ ലക്ഷ്യം, നിയമങ്ങളും ചട്ടങ്ങളും തടസ്സമാകരുത് : മന്ത്രി കെ. രാജൻ

By Sangeetha KS  |  First Published Dec 23, 2024, 7:27 PM IST

പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ സമയബന്ധിതമായി ലഭിക്കണമെന്ന് സർക്കാരിന് നിർബന്ധമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.


തൃശ്ശൂർ: സർക്കാർ തീരുമാനങ്ങളുടെ കാതൽ എന്താണെന്ന് മനസ്സിലാക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കുണ്ടെന്ന് ഓർമപ്പെടുത്തുകയും ഭരണത്തിൻ്റെ ഗുണ ഫലങ്ങൾ സാധാരണക്കാർക്ക്  പ്രാപ്യമാക്കുകയും  ചെയ്യുകയുമാണ് അദാലത്തുകൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. കരുതലും കൈത്താങ്ങും കൊടുങ്ങല്ലൂർ താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കടൽ പുറമ്പോക്കിലെ കടലിൻ്റെ ഉയർന്ന തിരമാലയിൽ നിന്നും 3.017 മീറ്ററിന് അകത്തുള്ള ഭൂമിക്ക് പട്ടയം കൊടുക്കാൻ നിയമ തടസ്സമുണ്ട്. എന്നാൽ അതിനു പുറത്തുള്ള ഭൂമിക്ക് പട്ടയം കൊടുക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ കഴിഞ്ഞ 30 വർഷമായി പട്ടയം കൊടുക്കാൻ പറ്റാത്ത 1902 നഗറുകളിലെ ഇരുപത്തിയെട്ടായിരത്തിലധികം ആളുകളെ 2025 ൽത്തന്നെ ഭൂമിയുടെ ഉടമകളാക്കാൻ കഴിയുന്നവിധത്തലുള്ള ചട്ടഭേദഗതിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് നേതൃത്വം നൽകുകയാണെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാരെ സഹായിക്കലാണ് സർക്കാർ ലക്ഷ്യം. അതിന് നിയമങ്ങളും ചട്ടങ്ങളും തടസ്സമാകരുതെന്നും മന്ത്രി പറഞ്ഞു.

Latest Videos

undefined

പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ സമയബന്ധിതമായി ലഭിക്കണമെന്ന് സർക്കാരിന് നിർബന്ധമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സാങ്കേതികതകൾക്കപ്പുറത്ത് മനുഷ്യരെ മനുഷ്യരായി കാണാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.

കൊടുങ്ങല്ലൂർ നഗരസഭാ ടൗൺഹാളിൽ നടത്തിയ കൊടുങ്ങല്ലൂർ താലൂക്ക്തല കരുതലും കൈത്താങ്ങും അദാലത്തിൻ്റെ ഉദ്ഘാടന വേദിയിൽ  11 റേഷൻ കാർഡുകളും 10 പട്ടയങ്ങളും മന്ത്രിമാരും എം.എൽ.എമാരും ചേർന്ന് വിതരണം ചെയ്തു.  വി.ആർ സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇ.ടി ടൈസൻ മാസ്റ്റർ എം.എൽ.എ, കൊടുങ്ങല്ലൂർ നഗരസഭ മുനിസിപ്പൽ ചെയർപേഴ്സൺ ടി.കെ ഗീത, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാൻ്റി, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ വി. മേനോൻ, ഗ്രാമപഞ്ചായത്ത് അധ്യക്ഷൻമാരായ സീനത്ത് ബഷീർ, എം.എസ് മോഹനൻ, നിഷ അജിതൻ, ഡെയ്സി, ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

എ വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം; ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!