അവർക്കത് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല എന്നുമാത്രം. ലഹരിയുടെ കയ്യിലെ ഒരു കളിപ്പാവയായി അവർ മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് അവരോട് അടുപ്പമുള്ളവർക്ക് വ്യക്തമായി മനസിലാക്കാൻ സാധിക്കും
ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് കൗൺസലിംഗും ലഹരി വിമോചന ചികിത്സയും സൗജന്യമായി നല്‍കുന്നുണ്ടെന്ന് എക്സൈസ് വകുപ്പ്. "എനിക്ക് നല്ല കണ്ട്രോൾ ആണ്. ഞാൻ വിചാരിച്ചാൽ എപ്പോൾ വേണമെങ്കിലും ഇതൊക്കെ നിർത്താൻ കഴിയും" - ലഹരിക്ക് അടിമയായ പലരും പറയുന്ന ഡയലോഗ് ആണിത്. എന്നാൽ നിർത്തണമെന്ന് അതിയായ ആഗ്രഹം വന്നാൽ പോലും നിർത്താൻ കഴിയാത്ത രീതിയിൽ അപ്പോഴേക്കും ലഹരി മരുന്നുകൾ അവരുടെമേൽ പിടിമുറുക്കിയിട്ടുണ്ടാകും.
അവർക്കത് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല എന്നുമാത്രം. ലഹരിയുടെ കയ്യിലെ ഒരു കളിപ്പാവയായി അവർ മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് അവരോട് അടുപ്പമുള്ളവർക്ക് വ്യക്തമായി മനസിലാക്കാൻ സാധിക്കും. ഇത്തരമൊരു അവസ്ഥയിൽ അവരെ കുറ്റപ്പെടുത്തിയിട്ടോ പരിഹസിച്ചിട്ടോ കാര്യമില്ല.
അപ്പോൾ അവർക്ക് വേണ്ടത് സ്നേഹവും സഹാനുഭൂതിയുമാണ്. ശാസ്ത്രീയമായ ചികിത്സയും നല്ല പരിചരണവും കൊണ്ട് ലഹരിയുടെ ലോകത്ത് നിന്ന് അവരെ നമുക്ക് ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ സാധിച്ചേക്കുമെന്നും എക്സൈസ് ഓര്‍മ്മിപ്പിച്ചു. ഏറെ വൈകുന്നതിന് മുൻപ് വിളിക്കുക 14405. സൗജന്യ കൗൺലിംഗിനും ലഹരി വിമോചന ചികിത്സയും നല്‍കുമെന്നും എക്സൈസ് വകുപ്പ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.