സ്വർണം തട്ടിയെടുത്തതിൽ വിരോധം, സ്വർണ്ണക്കടത്ത് ഗുണ്ടാസംഘങ്ങൾ നടുറോഡിൽ ഏറ്റുമുട്ടി, 6 പേർ അറസ്റ്റിൽ  

By Web Team  |  First Published Jun 8, 2024, 10:39 PM IST

മലപ്പുറം സ്വദേശിയായ ശിഹാബിൽ നിന്ന് പൊഴുതന സ്വദേശി റാഷിദ് മുംബൈയിൽ നിന്നും സ്വർണം തട്ടിയെടുത്തതിന്റെ തുടർച്ചയാണ് ഏറ്റുമുട്ടലെന്നാണ് ചോദ്യം ചെയ്യലിൽ നിന്നും പൊലീസിന് വ്യക്തമായത്.  


വൈത്തിരി : കടത്ത് സ്വർണം തട്ടിയെടുത്തതിലുള്ള വിരോധത്തിൽ സ്വർണ്ണക്കടത്ത് ഗുണ്ടാസംഘങ്ങൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി. 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊഴുതന സ്വദേശികളായ റാഷിദ്‌ (31) മുഹമ്മദ്‌ ഷമീർ (34), കരിയാട്ട്പുഴിൽ ഇബ്രാഹിം (38), തനിയാട്ടിൽ വീട്ടിൽ നിഷാം (32), പട്ടർ മഠം വീട്ടിൽ മുബഷിർ (31), ഒളിയമട്ടത്തിൽ  സൈജു (41) എന്നിവരെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരു ടീമിനെതിരെയും വധശ്രമത്തിന് വൈത്തിരി പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശിയായ ശിഹാബിൽ നിന്ന് പൊഴുതന സ്വദേശി റാഷിദ് മുംബൈയിൽ നിന്നും സ്വർണം തട്ടിയെടുത്തതിന്റെ തുടർച്ചയാണ് ഏറ്റുമുട്ടലെന്നാണ് ചോദ്യം ചെയ്യലിൽ നിന്നും പൊലീസിന് വ്യക്തമായത്. 

വീട്ടിൽ അതിക്രമിച്ചു കയറി, ഗൃഹനാഥന്റെ കണ്ണിലേക്ക് മുളകുപൊടി വാരിയെറിഞ്ഞു, കാലുകൾ തല്ലിയൊടിച്ചു 

Latest Videos

 

 


 

click me!