​ഗോകുലിന്റെ മരണം; സമ​ഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താൻ നീക്കവുമായി ആദിവാസി സംഘടനകൾ

സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താനാണ് നീക്കം. പോലീസ് സ്റ്റേഷനിലെ  മരണത്തിൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാനും തീരുമാനിച്ചു.

Gokuls death Tribal organizations plan to stage protest demanding a thorough investigation

കൽപറ്റ: ആദിവാസി യുവാവായ ഗോകുലിന്റെ മരണത്തിൽ ആദിവാസി സംഘടനകൾ സമര രംഗത്തേക്ക്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താനാണ് നീക്കം. പോലീസ് സ്റ്റേഷനിലെ  മരണത്തിൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാനും തീരുമാനിച്ചു.

ഗോകുലിന്‍റെ മരണത്തില്‍ കല്‍പ്പറ്റ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ജില്ലാ ക്രൈംബ്രാഞ്ചാണ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത്. പൊലീസ് കംപെയിന്‍റ് അതോറിറ്റി ചെയർമാൻ  കല്‍പ്പറ്റ സ്റ്റേഷനില്‍ സന്ദർശനം നടത്തി. പൊലീസിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു സന്ദർശനം. ഫോറൻസിക് സർജൻമാരുടെ സംഘവും കല്‍പ്പറ്റ സ്റ്റേഷനില്‍ സന്ദ‌ർശിച്ചിരുന്നു. അതേസമയം കേസ് ഇന്ന് ജില്ലാ ക്രൈംബ്രാഞ്ചില്‍ നിന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 

Latest Videos

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്നാണ് സംഘടനകള്‍ ഉയര്‍ത്തുന്ന പ്രധാന വസ്തുത. പനമരത്തെ യുവാവ് ആത്മഹത്യ ചെയ്തതും സമാനമായ സംഭവത്തിലാണ്. അതില്‍ പോക്സോ കേസില്‍ പെടുത്തുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി  എന്നതാണ് കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും ആരോപണം. സമാനമായി സംഭവം തന്നെയാണ് ഇപ്പോഴും ഉണ്ടായത് എന്നാണ് അവര്‍ ഉന്നയിക്കുന്നത്. ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രത്യക്ഷ സമരത്തിലേക്ക് പോകാനാണ് തീരുമാനം. 

സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നൽകാനും തീരുമാനിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ആളായിരുന്നു ഗോകുല്‍ എന്ന സ്കൂള്‍ രേഖകളടക്കം പുറത്തു വന്നിരുന്നു. എന്നിട്ടും അധികാരികള്‍ കൃത്യമായ നടപടിയിലേക്ക് എത്തിയിട്ടില്ല. അതിനാലാണ് സംഘടനകള്‍ സമരത്തിലേക്ക് കടക്കാനൊരുങ്ങുന്നത്. 

vuukle one pixel image
click me!