ഓൺലൈൻ ഗെയിം കളിച്ചതിന് ഐശ്വര്യയെ വഴക്കു പറ‍ഞ്ഞിരുന്നെന്ന് അമ്മ; നിർണായകമായി ഫോട്ടോ,അന്വേഷണം പുരോ​ഗമിക്കുന്നു

By Web Team  |  First Published Nov 20, 2024, 2:24 PM IST

ഓൺലൈൻ ഗെയിം കളിച്ചതിനെ ചൊല്ലി മകളെ തലേദിവസം വഴക്കു പറഞ്ഞിരുന്നതായി അമ്മ ഷീജ പൊലീസിനോട് പറഞ്ഞു. പെൺകുട്ടിക്കായി റെയിൽവേ സ്റ്റേഷനുകൾ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. 


കൊല്ലം: കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് നിന്നും കാണാതായ വിദ്യാര്‍ത്ഥിനിയായ ഐശ്വര്യയ്ക്ക് വേണ്ടി അന്വേഷണം തുടരുന്നതായി കരുനാഗപ്പള്ളി പൊലീസ്. 18-ാം തിയ്യതി രാവിലെ വീട്ടിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് ഇരുചക്ര വാഹനത്തിൽ പോയതിന്റെ ഫോട്ടോ പൊലീസിന് ലഭിച്ചു. ഓൺലൈൻ ഗെയിം കളിച്ചതിനെ ചൊല്ലി മകളെ തലേദിവസം വഴക്കു പറഞ്ഞിരുന്നതായി അമ്മ ഷീജ പൊലീസിനോട് പറഞ്ഞു. പെൺകുട്ടിക്കായി റെയിൽവേ സ്റ്റേഷനുകൾ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. 

ആലപ്പാട് കുഴിത്തുറ സ്വദേശിയാണ് ഐശ്വര്യ അനിൽ. 18ാം തിയതി രാവിലെ മുതലാണ് വിദ്യാര്‍ത്ഥിനിയെ കാണാതാകുന്നത്. അന്നേ ദിവസം 11 മണി മുതൽ ഐശ്വര്യയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് കുടുംബം പറയുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും കുട്ടിയെ കുറിച്ച് വിവരമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനത്തില്‍ വീട്ടിലിരുന്ന് ഓണ്‍ലൈനായിട്ടാണ് ഐശ്വര്യ പഠിക്കുന്നത്. അധികമാരോടും ഇടപഴകുന്ന സ്വഭാവമല്ല കുട്ടിക്കെന്ന് കുടുംബം പറയുന്നു. സുഹൃത്തുക്കളും വളരെ കുറവാണ്. 

Latest Videos

എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കൊല്ലത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നാണ് ലൊക്കേഷന്‍ ലഭിച്ചതെന്ന് പൊലീസ് പറയുന്നു. ഇവയെല്ലാം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഐശ്വര്യയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളക്കം പരിശോധിച്ച് അന്വേഷണം നടത്തുന്നതായി പൊലീസ് വ്യക്തമാക്കി. 

എസ്ബിഐ ശാഖയിലെ സ്ട്രോങ് റൂം തകർത്ത് കവർച്ച; ഉപഭോക്താക്കൾ പണയം വെച്ചിരുന്ന 19 കിലോ സ്വർണം നഷ്ടമായത് വാറങ്കലിൽ

https://www.youtube.com/watch?v=Ko18SgceYX8

click me!