കാത്തുകിടക്കണ്ട, തിരക്ക് കൂട്ടേണ്ട..! 'ക്ഷേത്രനഗര'ത്തിന് സർക്കാരിന്‍റെ സമ്മാനം; 'ലെവൽ ക്രോസില്ലാത്ത ഗുരുവായൂർ'

By Web Team  |  First Published Nov 13, 2023, 2:04 PM IST

ലെവൽ ക്രോസുകൾ ഇല്ലാത്ത കേരളം പദ്ധതിയിൽ സംസ്ഥാനത്ത് നൂറിലധികം റെയിൽവേ മേൽപ്പാലങ്ങൾ പണിയാനാണ് എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്.


തൃശൂര്‍: ലെവൽ ക്രോസ് ഇല്ലാത്ത ഗുരുവായൂർ സാധ്യമാകുന്നതിന്‍റെ സന്തോഷം പങ്കുവെച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നവകേരളത്തിനായി എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്ത 'ലെവൽ ക്രോസുകൾ ഇല്ലാത്ത കേരളം' പദ്ധതിയിൽ പൂർത്തീകരിച്ച ഗുരുവായൂർ റെയിൽവേ മേൽപാലം നാളെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.  ലെവൽ ക്രോസുകൾ ഇല്ലാത്ത കേരളം പദ്ധതിയിൽ സംസ്ഥാനത്ത് നൂറിലധികം റെയിൽവേ മേൽപ്പാലങ്ങൾ പണിയാനാണ് എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്.

ഇതിൽ 72 മേൽപാലങ്ങൾക്ക് കിഫ്ബി ഫണ്ടാണ് ഉപയോഗിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഇപ്പോൾ 13 റെയിൽവേ മേൽപ്പാലങ്ങളുടെ പ്രവൃത്തി ഒരുമിച്ച് പുരോഗമിക്കുകയാണ്. ഇതിൽ തൃശൂർ ജില്ലയിലെ ഗുരുവായൂർ, കോഴിക്കോട് ജില്ലയിലെ ഫറോക്ക് റെയിൽവേ മേൽപാലങ്ങളുടെ പ്രവൃത്തി പൂർത്തിയായെന്നും മന്ത്രി വ്യക്തമാക്കി.

Latest Videos

മുഹമ്മദ് റിയാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ഇനി മുതൽ ലെവൽ ക്രോസ് ഇല്ലാത്ത ഗുരുവായൂർ

ഒട്ടേറെ പ്രാധാന്യമുള്ള പ്രദേശമാണല്ലോ ഗുരുവായൂർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ എത്തിച്ചേരുന്ന ക്ഷേത്രനഗരം. ആ നഗരത്തിൽ റെയിൽവേ ഗേറ്റിൽ മണിക്കൂറുകൾ കാത്തുകിടക്കുന്ന അനുഭവം ജനങ്ങൾക്ക് ഇനി ഓർമ്മയായിരിക്കും.

നവകേരളത്തിനായി എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്ത "ലെവൽ ക്രോസുകൾ ഇല്ലാത്ത കേരളം" പദ്ധതിയിൽ പൂർത്തീകരിച്ച ഗുരുവായൂർ റെയിൽവേ മേൽപാലം നാളെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ലെവൽ ക്രോസുകൾ ഇല്ലാത്ത കേരളം പദ്ധതിയിൽ സംസ്ഥാനത്ത് നൂറിലധികം റെയിൽവെ മേൽപ്പാലങ്ങൾ പണിയാനാണ് എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. ഇതിൽ 72 മേൽപാലങ്ങൾക്ക് കിഫ്ബി ഫണ്ടാണ് ഉപയോഗിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഇപ്പോൾ 13 റെയിൽവേ മേൽപ്പാലങ്ങളുടെ പ്രവൃത്തി ഒരുമിച്ച് പുരോഗമിക്കുകയാണ്. ഇതിൽ തൃശൂർ ജില്ലയിലെ ഗുരുവായൂർ, കോഴിക്കോട് ജില്ലയിലെ ഫറോക്ക് റെയിൽവേ മേൽപാലങ്ങളുടെ പ്രവൃത്തി പൂർത്തിയായി. 

എൽഡിഎഫ് സർക്കാർ കിഫ്ബിയിലൂടെ 23.45 കോടി രൂപ വിനിയോഗിച്ച് കേരളത്തിൽ ആദ്യമായി പൂര്‍ണ്ണമായും സ്റ്റീൽ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചർ രീതിയിൽ പൂര്‍ത്തിയാക്കിയ പാലമാണ് ഗുരുവായൂരിലേത്. ഇതിന് പുറമെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന 9 റെയിൽവേ മേൽപാലങ്ങളുടെയും സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന രണ്ട് റെയിൽവേ മേൽപാലങ്ങളുടെയും പ്രവൃത്തി പുരോഗമിക്കുകയാണ്.

തൊപ്പി ഈസ് കമിംഗ്! സ്കൂൾ വിട്ട പോലെ ഒഴുകിയെത്തി കുട്ടികൾ, നാട്ടുകാർ ഇളകി; പിന്നെ നടന്നത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!