വെർച്വൽ ക്യൂ സംവിധാനം ആശുപത്രിയിലും; തുടക്കം കാസർകോട് ജനറൽ ആശുപത്രിയില്‍

By Web Team  |  First Published Jun 10, 2020, 8:07 AM IST

കാസർകോട് ജനറൽ ആശുപത്രിയിൽ ടോക്കൺ എടുക്കാൻ രോഗികൾ ഇനി കാത്ത് കെട്ടി നിൽക്കേണ്ട. ജിഎച്ച് ക്യൂ എന്ന പേരിൽ മൊബൈൽ ആപ്പ് തയ്യാർ.


കാസർകോട്: കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആദ്യമായി ഒരു സർക്കാർ ആശുപത്രിയിൽ വെർച്വൽ ക്യൂ സംവിധാനം. കാസർകോട് ജനറൽ ആശുപത്രിയിലാണ് രോഗികൾക്ക് ടോക്കൺ നൽകാൻ ജിഎച്ച് ക്യൂ എന്ന പേരിൽ മൊബൈൽ ആപ്പ് ഒരുങ്ങിയത്. സമൂഹിക അകലം ഉറപ്പാക്കി പരമാവധി ആൾക്കൂട്ടം ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കാസർകോട് ജനറൽ ആശുപത്രിയിൽ ടോക്കൺ എടുക്കാൻ രോഗികൾ ഇനി കാത്ത് കെട്ടി നിൽക്കേണ്ട. ജിഎച്ച് ക്യൂ എന്ന പേരിൽ മൊബൈൽ ആപ്പ് തയ്യാർ. ടോക്കൺ വീട്ടിലിരുന്ന് ബുക്ക് ചെയ്യാം. രാവിലെ ആറ് മുതൽ എട്ട് വരെ ടോക്കൺ ബുക്ക് ചെയ്യാം. ഇംഗ്ലീഷ്, മലയാളം, കന്നട ഭാഷകളിൽ ആപ്പ് ഉപയോഗിക്കാം. ഏത് വിഭാഗത്തിലെ ഡോക്ടറെ കാണണമെന്ന് തെരഞ്ഞെടുക്കാൻ സംവിധാനമുണ്ട്. ബുക്ക് ചെയ്താൻ ഉടൻ പ്രത്യേക ടോക്കൺ നമ്പർ സഹിതം എപ്പോൾ വരണമെന്ന അറിയിപ്പ് വരും. ലോക്ക്ഡൗൺ ഇളവുകൾ വന്നതോടെ സർക്കാർ ആശുപത്രികളിൽ തിരക്ക് കൂടിയ സാഹചര്യത്തിലാണ് കാസർകോട്ടെ പുതിയ പരീക്ഷണം.

Latest Videos

ആദ്യഘട്ടത്തിൽ അൻപത് ശതമാനം ഒപി ടോക്കണുകളാണ് മൊബൈൽ ആപ്പിലൂടെ നൽകുന്നത്. ഓൺലൈനായി ടോക്കൺ ബുക്ക് ചെയ്യാൻ കഴിയാത്തവർക്ക് സാധാരണ രീതിയിൽ ആശുപത്രിയിലെത്തി ടോക്കൺ എടുക്കാം. പൊവ്വൽ എൽബിഎസ് എൻജിനീയറിംഗ് കോളേജിലെ അവസാന വർഷ എൻജിനീയറിംഗ വിദ്യാർത്ഥികളാണ് ആപ്പ് വികസിപ്പിച്ച് സൗജന്യമായി ആശുപത്രിക്ക് നൽകിയത്.

click me!