എന്ന് തീരും യാത്രാദുരിതം? തലസ്ഥാനത്ത് ജനറൽ ആശുപത്രികയിലേക്കുള്ള പ്രധാന റോഡുകൾ അടച്ചിട്ടിട്ട് മാസങ്ങൾ

By Web Team  |  First Published Mar 24, 2024, 8:27 AM IST

ആംബുലൻസ് പോയിരുന്ന വഴിയിലൂടെ ഇപ്പോൾ സഞ്ചരിച്ചാൽ യാത്രക്കാരുടെ നടുവൊടിയും. അതിരൂക്ഷമായ പൊടിശല്യം കാരണം റോഡിനടുത്ത് താമസിക്കുന്നവർ പൊറുതിമുട്ടിയിരിക്കുകയാണ്. 


തിരുവനന്തപുരം: തലസ്ഥാന നഗരവാസികൾ ഏറ്റവും കൂടുതൽ  ആശ്രയിക്കുന്ന ജനറൽ ആശുപത്രികയിലേക്കുള്ള പ്രധാനപ്പെട്ട റോഡുകൾ അടച്ചിട്ടിട്ട് മാസങ്ങളായി. ആംബുലൻസ് പോയിരുന്ന വഴിയിലൂടെ ഇപ്പോൾ സഞ്ചരിച്ചാൽ യാത്രക്കാരുടെ നടുവൊടിയും. അതിരൂക്ഷമായ പൊടിശല്യം കാരണം റോഡിനടുത്ത് താമസിക്കുന്നവർ പൊറുതിമുട്ടിയിരിക്കുകയാണ്. സ്മാർട്ട് റോഡ് നിർമ്മാണത്തിന് അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കെ 50 ശതമാനത്തിൽ അധികം പണി ബാക്കിയാണ്.

705 മീറ്റർ മാത്രം നീളമുള്ള റോഡ്. അൻപത് മീറ്റർ ദൂരത്തിൽ റോഡിന്റെ നടുവിലാകെ കുഴികൾ. ഇരു വശത്തും നടക്കാൻ പോലും കഴിയാത്ത തരത്തിൽ കുത്തികീറി. ഇടയ്ക്ക് ഇടയ്ക്ക് പൊട്ടുന്ന കുടിവെള്ള പൈപ്പുകളുണ്ടാക്കുന്ന ദുരിതം വേറെ. ജനറൽ ആശുപത്രി, വഞ്ചീയൂർ കോടതി, ഹോളി എയ്ഞ്ചൽസ് സ്കൂൾ. നിരവധി അനവധി കച്ചവടസ്ഥാപനങ്ങൾ എന്നിവടങ്ങളിലേക്കുള്ള ഒരുപാട് പേരുടെ വഴിയടച്ചു സ്മാർട് സിറ്റി പദ്ധതി. ഈ റോഡ് സ്മാർട്ട് ആക്കാൻ മുടക്കുന്നത് 11 കോടി 97 ലക്ഷം രൂപ. ഒരു വർഷം മുമ്പ് തുടങ്ങിയതാണ് പണികൾ. ഇടയ്ക്ക് നിർത്തി വീണ്ടും തുടങ്ങി. 

Latest Videos

undefined

 

 

 

click me!