കല്യാണപാർട്ടി കഴിഞ്ഞ് വന്നവരെ പൊലീസ് തല്ലിയത് ഗുരുതരമായ തെറ്റ്, സർവീസിലിരിക്കാൻ യോഗ്യരല്ലെന്ന് ജി സുധാകരന്‍

പത്തനം തിട്ടയിൽ ആളുമാറി തല്ലിയ പോലീസുകാർ സർവീസിലിരിക്കാൻ യോഗ്യരല്ലെന്ന് ജി സുധാകരൻ


ആലപ്പുഴ:പോലീസിനെതിരെ വിമർശനവുമായി ജി സുധാകരൻ രംഗത്ത്.നിയമം സംരക്ഷിക്കാൻ ചുമതലപ്പെട്ടവർ നിയമം ലംഘിക്കുകയാണ്.അതാണ് ചില പോലീസുകാർ ചെയ്യുന്നത്
കല്യാണ പാർട്ടി കഴിഞ്ഞ് വന്നവരെ തല്ലിച്ചതച്ചു.ആളുമാറി തല്ലുന്നു.ഇത് ഗുരുതരമായ തെറ്റാണ്..പത്തനം തിട്ടയിൽ ആളുമാറി തല്ലിയ പോലീസുകാർ സർവീസിലിരിക്കാൻ യോഗ്യരല്ലെന്നും  അദ്ദേഹം പറഞ്ഞു.അവർക്ക് ശമ്പളം നൽകി പോറ്റിയ സമൂഹം പശ്ചാത്തപിക്കണം.പോലീസുകാരും സർക്കാർ ജീവനക്കാരും നല്ലൊരു ശതമാനം പുറത്തു പോകേണ്ടവർ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു

സർക്കാരുമായി സഹകരിച്ചു വേണം എഴുത്തുകാർ പോകേണ്ടത് എന്നാണ് എം.മുകുന്ദൻ പറഞ്ഞത്ഏത് സര്‍ക്കാരിനെയാണ്  അദ്ദേഹം ഉദ്ദേശിച്ചതെന്നറിയില്ല.ഇങ്ങനെയാണോ എഴുത്തുകാർ പറയേണ്ടത്, ഇതാണോ മാതൃക.ഭരിക്കുന്നത് ആരാണെന്ന് നോക്കാതെ സാഹിത്യകാരൻമാർ സാമൂഹ്യ വിമർശനം നിർഭയമായി നടത്തണമെന്നും ജി. സുധാകരൻ പറഞ്ഞു

Latest Videos

പത്തനംതിട്ട അതിക്രമം: ഹൈഡേ ബാറിനെതിരെ അക്രമം നടന്നെന്ന് കേസ്; മർദ്ദനമേറ്റ കുടുംബത്തെ ലക്ഷ്യമിട്ട് എഫ്ഐആ‍ർ

 

click me!