അൻവറിനെ ഇടത് എംഎൽഎ ആക്കാൻ മുൻകയ്യെടുത്ത നേതാക്കൾക്ക് ഉത്തരവാദിത്തം, ഇടപെടണം, തുറന്നടിച്ച് ജി സുധാകരൻ 

By Web TeamFirst Published Sep 27, 2024, 10:38 AM IST
Highlights

അൻവറിനെ ഇടത് എംഎൽഎ ആക്കാൻ മുൻകൈ എടുത്ത നേതാക്കൾക്കാണ് അതിന്റെ ഉത്തരവാദിത്തം. അൻവറിനെ കൊണ്ടുവന്നവർ നിരന്തരം വിഷയത്തിൽ ഇടപെടണമായിരുന്നു.

ആലപ്പുഴ: സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ തുറന്ന വിമർശനം നടത്തിയ ഇടത് എംഎൽഎ പിവി അൻവറിനെ തിരുത്തണമെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. അൻവർ പരിധി വിട്ടു. അത് എന്തുകൊണ്ടെന്ന് പരിശോധിക്കണം. വിവാദം പാർട്ടിക്ക് ദോഷമുണ്ടാക്കും. അത് തിരുത്താനുള്ള ഇടപെടലാണ് വേണ്ടതെന്നും ജി സുധാകരൻ ചൂണ്ടിക്കാട്ടി.

അൻവറുമായി ബന്ധപ്പെട്ട വിവാദങ്ങൾ പാർട്ടിക്ക് വലിയ ദോഷം ചെയ്യും. അൻവറിനെ തിരുത്താൻ അൻവറിനെ ഇടത് എംഎൽഎ ആക്കാൻ മുൻകൈ എടുത്ത നേതാക്കൾക്ക് ഉത്തരവാദിത്തമുണ്ട്. അൻവറിനെ കൊണ്ടുവന്നവർ നിരന്തരം വിഷയത്തിൽ ഇടപെടണമായിരുന്നു.

Latest Videos

യഥാർത്ഥത്തിൽ കുറച്ചുകൂടി നേരത്തെ വിഷയത്തിൽ ഇടപെടേണ്ടതായിരുന്നു. ആ മേഖലയിൽ നിന്നും പിബി, കേന്ദ്രകമ്മിറ്റി അംഗങ്ങൾ അടക്കമുള്ളവരുണ്ട്. എംവി രാഘവൻ അടക്കമുള്ള പാർട്ടി വിരുദ്ധരെ പുറത്തു കളഞ്ഞ പാരമ്പര്യമുള്ള പ്രസ്ഥാനമാണിത്. പാർട്ടി പ്രത്യയ ശാസ്ത്രത്തിൽ നിന്നും അൻവർ വ്യതി ചലിച്ചപ്പോൾ തിരുത്തേണ്ടത് അൻവറിനെ ഇടത് എംഎൽഎ ആക്കാൻ മുൻകൈ എടുത്തവരായിരുന്നുവെന്നും ജി സുധാകരൻ ആവർത്തിച്ചു. 

'പിടികൂടിയ സ്വര്‍ണ്ണം പൊലീസ് തട്ടിയെടുത്തു', ഗുരുതരമായ ആരോപണവുമായി വീഡിയോ, പുറത്ത് വിട്ടത് പിവി അന്‍വര്‍

 


 

click me!