'നിയമനം നടത്താൻ 17 പേരുടെ ലിസ്റ്റ് തന്നു'; ഐ.സി ബാലകൃഷ്ണനെതിരെ ആരോപണവുമായി ബത്തേരി അ‍ർബൻ ബാങ്ക് മുൻപ്രസിഡൻ്റ്

By Web Desk  |  First Published Jan 1, 2025, 8:12 AM IST

2021ല്‍ ഡിസിസി പ്രസിഡന്‍റായിരുന്ന ഐസി ബാലകൃഷ്ണൻ 17 പേരുടെ ലിസ്റ്റ് തന്നിട്ട് നിയമനം നടത്താൻ ആവശ്യപ്പെട്ടെന്നാണ് ഡോ. സണ്ണിയുടെ വെളിപ്പെടുത്തൽ. 



വയനാട്: ഐസി ബാലകൃഷ്ണനെതിരെ വെളിപ്പെടുത്തലുമായി ബത്തേരി അ‍ർബൻ ബാങ്ക് മുൻ പ്രസിഡന്‍റ് ഡോ. സണ്ണി ജോർജ്. 2021ല്‍ ഡിസിസി പ്രസിഡന്‍റായിരുന്ന ഐസി ബാലകൃഷ്ണൻ 17 പേരുടെ ലിസ്റ്റ് തന്നിട്ട് നിയമനം നടത്താൻ ആവശ്യപ്പെട്ടെന്നാണ് ഡോ. സണ്ണിയുടെ വെളിപ്പെടുത്തൽ. പാർട്ടി തലത്തില്‍ തന്ന പേരുകള്‍ കുറഞ്ഞ റാങ്കുള്ളവരുടെയും റാങ്ക് ലിസ്റ്റില്‍ പെടാത്തവരുടെയും ആയിരുന്നു. ലിസ്റ്റ് തള്ളി താൻ മെറിറ്റ് അടിസ്ഥാനത്തില്‍ 6 ഒഴിവിലേക്ക് നിയമനം നടത്തിയെന്ന്  ഡോ. സണ്ണി വെളിപ്പെടുത്തി. 

കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ശകാരിച്ചുവെന്നും ഐസി ബാലകൃഷ്ണൻ അതിന് ശേഷം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി. ഐസി ബാലകൃഷ്ണൻ പണം വാങ്ങിയോ എന്ന് തനിക്കറിയില്ല. എൻഎം വിജയൻ നിയമനത്തിന് ശ്രമം നടത്തിയിട്ടില്ല.  പണം നല്‍കി തന്നെ സ്വാധീനിക്കാൻ ആരും ശ്രമിച്ചിട്ടില്ലെന്നും  സണ്ണി ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ വ്യക്തമാക്കി. 

Latest Videos

click me!