പ്രശാന്തും ഗോപാലകൃഷ്ണനും പക്വത കാണിച്ചില്ല, മുളയിലേ നുള്ളണം: ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ മുൻ ചീഫ് സെക്രട്ടറി

By Web Team  |  First Published Nov 12, 2024, 12:03 AM IST

ഒരു മതവിഭാത്തെ മാത്രം പ്രതിനിധീകരിക്കുന്ന ഒരാളല്ല സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ. പ്രശാന്തിനെതിരായ നടപടിയും വൈകിക്കരുതായിരുന്നുവെന്ന് മുൻ ചീഫ് സെക്രട്ടറി.


തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥ തലപ്പുത്തുണ്ടായ കാര്യങ്ങൾ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും അത്തരം പ്രവണതകൾ മുളയിലേ നുള്ളിക്കളയണമെന്നും മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്‌ണനേയും കൃഷിവകുപ്പ്‌ സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനേയും സസ്പെൻഡ് ചെയ്ത നടപടി ഉചിതമാണെന്ന് കരുതുന്നു, എന്നാൽ നടപടി ഇത്രയും വൈകിക്കരുതെന്നാണ് താൻ കരുതുന്നതെന്നും ജിജി തോംസൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വളരെയധികം ഉത്തരവാദിത്വം കാണിക്കേണ്ടവരാണ് ഐഎഎസ് ഉദ്യോഗസ്ഥർ. അങ്ങനെ ഒരാൾ ജാതി അടിസ്ഥാനത്തിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. ഒരു മതവിഭാത്തെ മാത്രം പ്രതിനിധീകരിക്കുന്ന ഒരാളല്ല സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ. ആരും പറഞ്ഞ് പഠിപ്പിക്കേണ്ട ഒന്നല്ല ഇതൊന്നുമെന്നും ജിജി തോംസൺ പറഞ്ഞു.

Latest Videos

undefined

പ്രശാന്തിനെതിരായ നടപടിയും വൈകിക്കരുതായിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ പരസ്യമായി വിഴുപ്പലക്കാൻ പാടില്ല. ഇങ്ങനെ ഒന്നുമല്ല പ്രതികരിക്കേണ്ടത്. ഇത്തരം പ്രവണതകൾ മുളയിലേ നുള്ളിക്കളയണം. ഒരു മിനിറ്റ് പോലും വൈകാതെ നടപടി എടുക്കണമായിരുന്നുവെന്നും  മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ പറഞ്ഞു. മല്ലു ഹിന്ദു വാട്സ്ആപ് ഗ്രൂപ്പ് വിവാദത്തിലാണ് കെ ഗോപാലകൃഷ്ണനെതിരെ നടപടി. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എസ് ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിലാണ് എൻ പ്രശാന്തിനെതിരായ അച്ചടക്ക നടപടിയെടുത്തത്.

Read More :  'ഫേസ്ബുക്ക് കുറിപ്പുകളിൽ ചട്ടലംഘനമില്ല, ‌സർക്കാരിനെ വിമർശിച്ചിട്ടില്ല'; നടപടിയിൽ അത്ഭുതമെന്ന് എൻ പ്രശാന്ത്

വീഡിയോ സ്റ്റോറി കാണാം

click me!