ആന എഴുന്നള്ളിപ്പിൽ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്;'ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ല'

By Web Team  |  First Published Dec 3, 2024, 11:50 AM IST

ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തിറക്കിയ മാനദണ്ഡങ്ങല്‍ പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന്  തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ വനംവകുപ്പ് കേസെടുത്തു


കൊച്ചി: ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തിറക്കിയ മാനദണ്ഡങ്ങല്‍ പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ വനംവകുപ്പ് കേസെടുത്തു. ക്ഷേത്രോത്സവത്തിനിടെ ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

ആനകൾ തമ്മിലുളള അകലം മൂന്നു മീറ്റ‍ർ ഉണ്ടായിരുന്നില്ലെന്നും ആളുകളും ആനയുമായുളള എട്ടു മീറ്റർ അകലവും പാലിച്ചില്ലെന്നും വനംവകുപ്പ് പരിശോധനയിൽ കണ്ടെത്തി. ആനകളുടെ സമീപത്തുകൂടി തീവെട്ടിയുമായി പോയെന്നും ഇക്കാര്യത്തിലും 5 മീറ്റ‍ർ അകലം പാലിച്ചില്ലെന്നും വനംവകുപ്പ് അറിയിച്ചു. വനം വകുപ്പിന്‍റെ സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് കേസെടുത്തത്.

Latest Videos

undefined

നാട്ടാനകളുടെ പരിപാലനചുമതല നൽകിയിരിക്കുന്നത് വനംവകുപ്പിന്‍റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിനാണ്. ഉത്സവത്തിന്‍റെ ഭാഗമായി ആനകളെ എഴുന്നളളിക്കുന്നതിന് ഇളവ് ആവശ്യപ്പെട്ട് ക്ഷേത്ര ഭരണസമിതി നൽകിയ ഹർജി ഹൈക്കോടതി നാളെ  വീണ്ടും പരിഗണിക്കാനിരിക്കെയാണ് നടപടി. അകലം പാലിച്ചാണ് ആനകളെ എഴുന്നളളിച്ചതെന്നും മഴ പെയ്തതോടെയാണ് അടുപ്പിച്ച് നിർത്തേണ്ടിവന്നതെന്നുമാണ് ക്ഷേത്ര ഭരണസമിതിയുടെ വിശദീകരണം.

'ആനയില്ലെങ്കിൽ ആചാരം മുടങ്ങുമോ? നിശ്ചിത അകലപരിധി ഗൈഡ് ലൈന്‍ ആളുകളുടെ സുരക്ഷ കൂടി പരിഗണിച്ച്': ഹൈക്കോടതി

ആന എഴുന്നള്ളിപ്പ്; സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനകളെ നിർത്തരുത്'

 

click me!