അനുവാദത്തോടെയല്ല ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കി.
തൃശ്ശൂർ: ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ തൃശ്ശൂരിൽ ഫ്ലക്സ് വിവാദവും. തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഇരിങ്ങാലക്കുടയിലെ ഫ്ളക്സ് ആണ് വിവാദത്തിലായിരിക്കുന്നത്. സുരേഷ് ഗോപിയുടെ ഫ്ലക്സിൽ ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചതാണ് വിവാദമായത്. തങ്ങളുടെ അനുവാദത്തോടെയല്ല ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കി. പാർട്ടിയുമായി ആലോചിച്ച് തുടർ നടപടി എന്ന് ഇന്നസെന്റിന്റെ മകൻ സോണറ്റ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചു.