സ്വാഭാവിക ചന്ദന തോട്ടങ്ങളിൽ നിന്ന് മോഷണം പോയത് അഞ്ച് മരങ്ങൾ; പ്രതികളെക്കുറിച്ച് സൂചനയില്ലാതെ വനം വകുപ്പ്

By Web Team  |  First Published Jun 27, 2024, 8:19 AM IST

വനം വകുപ്പിന്റെ വിവിധ ആർആർടികളിൽ നിന്നും ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നുമുള്ള ജീവനക്കാർ വിവിധ സംഘങ്ങളായി തിരി‌ഞ്ഞ് സമീപ പ്രദേശങ്ങളിലെല്ലാം അന്വേഷണം തുടരുകയാണെന്ന്  ആര്യങ്കാവ് റേഞ്ച് ഓഫീസർ എസ്. സനോജ് പറഞ്ഞു.


കൊല്ലം: വനം വകുപ്പിനെ വലച്ച് കൊല്ലം കടമാൻപാറയിലെ ചന്ദനമര കടത്ത്. അഞ്ച് ചന്ദന മരങ്ങളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. തമിഴ്നാട്ടിൽ നിന്നുള്ള ചന്ദന കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നു. പ്രതികളെ കുറിച്ച് ഇതുവരെ വനം വകുപ്പിന് ഒരു വിവരവും ലഭിച്ചിട്ടില്ല.

കടമാൻപാറയിലെ സ്വാഭാവിക ചന്ദന തോട്ടങ്ങളിൽ നിന്ന് അഞ്ച് മരങ്ങളാണ് കഴിഞ്ഞ ദിവസം മോഷ്ടിച്ചത്. വനം വകുപ്പിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മരങ്ങൾ മുറിച്ചു കടത്തിയെന്ന് കണ്ടെത്തുകയായിരുന്നു. പതിനഞ്ച് മുതൽ ഇരുപത് വർഷം വരെ പഴക്കമുള്ള മരങ്ങളാണ് കടത്തിയത്. മരങ്ങൾ നിന്ന ഭാഗം മണ്ണിട്ട് മൂടിയ നിലയിലായിരുന്നു. പ്രതികളാരാണെന്ന് കണ്ടെത്താനായിട്ടില്ല.

Latest Videos

undefined

വനം വകുപ്പിന്റെ വിവിധ ആർആർടികളിൽ നിന്നും ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നുമുള്ള ജീവനക്കാർ വിവിധ സംഘങ്ങളായി തിരി‌ഞ്ഞ് സമീപ പ്രദേശങ്ങളിലെല്ലാം അന്വേഷണം തുടരുകയാണെന്ന്  ആര്യങ്കാവ് റേഞ്ച് ഓഫീസർ എസ്. സനോജ് പറഞ്ഞു.

മുമ്പും കടമാൻപാറയിൽ നിന്ന് ചന്ദനമരങ്ങൾ കടത്തിയിട്ടുണ്ട്. പക്ഷേ പ്രതികളെ കുറിച്ച് യാതൊരു തുമ്പുമില്ല. കടമാൻപാറയിൽ നിന്ന് വളരെ എളുപ്പത്തിൽ തമിഴ്നാട്ടിലേക്ക് കടക്കാം. അതു കൊണ്ടുതന്നെ തമിഴ്നാട്ടിലെ ചന്ദനകടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. തമിഴ്നാട് വനം വകുപ്പിന്റെ സഹായവും ഇതിനായി തേടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!