ശ്രീചിത്രയിൽ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ; 12കാരിയിൽ തുന്നിച്ചേർക്കുന്നത് മസ്തിഷ്കമരണം സംഭവിച്ച അധ്യാപികയുടെ ഹൃദയം

By Web Team  |  First Published Jul 22, 2024, 1:43 PM IST

കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അധ്യാപിക ഡാലിയയുടെ ഹൃദയമാണ് 12 കാരി അനുഷ്കയിൽ തുന്നിച്ചേർക്കുന്നത്.


തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അധ്യാപിക ഡാലിയയുടെ ഹൃദയമാണ് 12 കാരി അനുഷ്കയിൽ തുന്നിച്ചേർക്കുന്നത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ഡാലിയയ്ക്ക് ഇന്നലെയാണ് മസ്തിഷ്ക മരണം  സംഭവിച്ചത്.

കാർഡിയോ മയോപ്പതി ബാധിതയായ അനുഷ്കയിൽ ഹൃദയം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. സർക്കാർ മേഖലയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന രണ്ടാമത്തെ സ്ഥാപനമാണ് ശ്രീചിത്ര. കോട്ടയം മെഡിക്കൽ കോളജിന് ശേഷം സർക്കാർ മേഖലയിൽ ഹൃദയം മാറ്റിവയ്ക്കുന്ന രണ്ടാമത്തെ സ്ഥാപനമാണിത്. 

Latest Videos

ഡാലിയയുടെ ഹൃദയം ഉള്‍പ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്. കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇവിടെ നിന്ന് മിനിട്ടുകൾക്കുള്ളിൽ ഹൃദയം ശ്രീചിത്രയിൽ എത്തിച്ചു. ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!