ആശയം, വര: ധനമന്ത്രി കെഎൻ ബാലഗോപാൽ, കൊട്ട് കേന്ദ്രത്തിന്!

By Anoop Balachandran  |  First Published Aug 18, 2022, 12:53 PM IST

കേന്ദ്ര സർക്കാരിൻ്റ വിറ്റഴിക്കൽ നയത്തിനെതിരായ വിമർശനമാണ് ഇതിൽ ആദ്യം. സ്വാതന്ത്ര്യ സമര കാലത്ത് സ്വദേശി ഉത്പന്നങ്ങൾ വാങ്ങാനും ഉപയോഗിക്കാനും ആഹ്വാനം ചെയ്ത ഗാന്ധിജി രാജ്യം എഴുപത്തിയഞ്ച് വയസിൽ എത്തി നിൽക്കുമ്പോൾ കേന്ദ്ര സർക്കാരിൻ്റെ വിറ്റഴിക്കൽ നയം മാറി നിന്ന് കാണുന്നതാണ് കാർട്ടൂൺ


ന്നിനു പിറകെ ഒന്നായി മീറ്റിങ്ങുകൾ, പൊതു പരിപാടികൾ മേശക്ക് മുന്നിൽ എത്തിയാൽ തീർപ്പാക്കാൻ ഫയലുകൾ ഇതിനിടയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഒരു പേപ്പറിൽ എന്തെങ്കിലും കുത്തിക്കുറിക്കുകയാണെങ്കിൽ ഉറപ്പിക്കാം അത് ഒരു കാർട്ടൂണോ കാരിക്കേച്ചറോ ആകും. സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ഗാന്ധിജിയിലൂടെയാണ് മന്ത്രിയുടെ സാമൂഹ്യ വിമർശനം.

കേന്ദ്ര സർക്കാരിൻ്റ വിറ്റഴിക്കൽ നയത്തിനെതിരായ വിമർശനമാണ് ഇതിൽ ആദ്യം. സ്വാതന്ത്ര്യ സമര കാലത്ത് സ്വദേശി ഉത്പന്നങ്ങൾ വാങ്ങാനും ഉപയോഗിക്കാനും ആഹ്വാനം ചെയ്ത ഗാന്ധിജി രാജ്യം എഴുപത്തിയഞ്ച് വയസിൽ എത്തി നിൽക്കുമ്പോൾ കേന്ദ്ര സർക്കാരിൻ്റെ വിറ്റഴിക്കൽ നയം മാറി നിന്ന് കാണുന്നതാണ് കാർട്ടൂൺ. സ്വദേശി ഫോർ വിദേശി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ, എയർ ഇന്ത്യ, ബാങ്കുകൾ അടക്കം വിൽപ്പനക്ക് എന്ന് എഴുതി വച്ചിട്ടുണ്ട്.  

Latest Videos

undefined

വാങ്ങാനെത്തുന്നവരെ സ്വാഗതം  ചെയ്യാൻ താമരയുമായി ഒരാൾ നിൽക്കുന്നിടത്താണ് രാഷ്ട്രീയ കാർട്ടൂണിൽ മന്ത്രി കക്ഷി രാഷ്ട്രീയം വരച്ചിടുന്നത്. സംസ്ഥാനങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറക്കുന്നതിലും കടമെടുപ്പിലെ പുതിയ മാനദണ്ഡങ്ങളിലും സംസ്ഥാനങ്ങൾക്കുള്ള ജി എസ് ടി  നഷ്ടപരിഹാരം അവസാനിപ്പിക്കുന്നതിലും കേന്ദ്രത്തിനെതിരായ വിമർശനങ്ങളിൽ രാജ്യത്ത് മുൻനിരയിലാണ് കെ എൻ ബാലഗോപാൽ. വാക്കുകളിലെ വിമർശനം സ്വന്തം വരകളിലും ധനമന്ത്രി പ്രതിഫലിപ്പിക്കുന്നു.

Read more: 'പൊലീസിന് എന്താ കൊലയാളികൾ ആര്‍എസ്എസ് എന്ന് പറയാൻ മടി'? ഷാജഹാൻ കൊലക്കേസിൽ പൊലീസിനെതിരെ സിപിഎം

ഇന്ത്യയുടെ ഭൂപടത്തോട് സാമ്യമുള്ള ഗാന്ധിജിയാണ് ബാലഗോപാലിന്റെ രണ്ടാമത്തെ വര. ലോക്ഡൗൺ നാളുകളിൽ ലോക് ഡൗൺജി എന്ന കഥാപാത്രത്തെ സൃഷ്ടിച്ച് ബാലഗോപാൽ നിരവധി കാർട്ടുണുകൾ വരച്ചിരുന്നു. പ്രീഡിഗ്രി കാലത്ത് തുടങ്ങിയ വരയാണ് ഇപ്പോഴും മന്ത്രി തുടരുന്നത്. കൊളേജിൽ കാർട്ടൂൺ ക്ലബിൻ്റെ ഭാരവാഹിയായി തുടങ്ങിയ പ്രവർത്തനങ്ങളാണ് പിന്നീട് എസ് എഫ് ഐ ലേക്ക് ബാലഗോപാലിനെ എത്തിച്ചതും രാഷ്ട്രീയക്കാരനാക്കിയതും.

Read more:ജോര്‍ദാന്‍ കിരീടാവകാശി വിവാഹിതനാവുന്നു; വധു സൗദി അറേബ്യയില്‍ നിന്ന്

രാജ്യസഭാ അംഗമായിരിക്കെ  പാർലമെൻ്റിലിരുന്ന് വരച്ചതിലേറെയും യുപിഎ സർക്കാരിനെതിരായ കാർട്ടുണുകളായിരുന്നു. എല്ലാം സൂക്ഷ്മമായും വിമർശനപരമായും കാണുന്ന കാർട്ടൂണിസ്റ്റ് കൂടി ആയത് കൊണ്ടാകാം മാധ്യമ വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണുന്ന രാഷ്ട്രീയ പക്വത കൊണ്ടും സിപിഎം നിരയിൽ കെ.എൻ ബാലഗോപാൽ ശ്രദ്ധേയനാകുന്നത്. ഒരു സ്വതന്ത്ര കാർട്ടൂണിസ്റ്റിൻ്റെ ഭരണകൂട വിമർശനങ്ങൾക്ക് കേന്ദ്ര -സംസ്ഥാന വ്യത്യാസം ഉണ്ടാകരുതെന്നിരിക്കെ സംസ്ഥാന സർക്കാരിൻ്റെ വിവാദ നടപടികളെ കാർട്ടൂണിസ്റ്റ് കൂടിയായ മന്ത്രി എങ്ങനെ കുത്തിക്കുറിക്കുന്നു എന്നതും അറിയാൻ കൗതുകം...

click me!