സംസ്ഥാനത്ത് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2,78,10,942 വോട്ടർമാർ, ഏറ്റവും കൂടുതൽ മലപ്പുറത്ത്

By Web Desk  |  First Published Jan 6, 2025, 12:30 PM IST

നിലവിലെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 25,409 ആണ്. 232 പുതിയ പോളിംഗ് സ്റ്റേഷനുകൾ കൂടി കൂട്ടിച്ചേർത്തു.


തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ രണ്ട് കോടി എഴുപത്തി എട്ട് ലക്ഷത്തി പതിനായിരത്തി തൊള്ളായിരത്തി നാൽപ്പത്തി രണ്ട് (2,78, 10,942) വോട്ടർമാർ ആണ് പട്ടികയിലുള്ളത്. ഒരു കോടി നാൽപ്പത്തി മൂന്ന് ലക്ഷത്തി അറുപത്തി ഒൻപതിനായിരത്തി തൊണ്ണൂറ്റി രണ്ട് സ്ത്രീ വോട്ടർമാരും(1,43,69,092) ഒരു കോടി മുപ്പത്തി നാല് ലക്ഷത്തി നാൽപ്പത്തി ഒന്നൈായിരത്തി നാനൂറ്റി തൊണ്ണൂറ് പുരുഷ വോട്ടർമാരും പട്ടികയിലുണ്ട്. മലപ്പുറം ജില്ലയിലാണ് കൂടുതൽ വോട്ടർമാരുള്ളത്. വയനാട്ടിലാണ് കുറവ് വോട്ടർമാരുള്ളത്. 63,564 പുതിയ വോട്ടർമാർ പട്ടികയിലുണ്ട്. പോളിംഗ് സ്റ്റേഷനിൽ 232 എണ്ണം കൂട്ടി ചേർത്തിട്ടുണ്ട്. 

വീണ്ടും എച്ച്എംപിവി, 3 മാസം പ്രായമായ കുഞ്ഞിനും രോഗം സ്ഥിരീകരിച്ചെന്ന് ഐസിഎംആ‍ർ; 2 കേസും കർണാടകയിൽ

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!