ഇതര മതക്കാരനുമായി പ്രണയം, ആലുവയിൽ മകളെ വിഷം കൊടുത്ത് കൊല്ലാൻ അച്ഛന്റെ ശ്രമം, പെൺകുട്ടി ഗുരുതരാവസ്ഥയിൽ 

By Web Team  |  First Published Nov 1, 2023, 4:11 PM IST

കുട്ടിയുടെ ദേഹത്താകെ കമ്പിവടി കൊണ്ട്  അടിച്ചു പരിക്കേൽപ്പിച്ചിട്ടുമുണ്ട്. കുട്ടിയുടെ അച്ഛൻ അബീസിനെ ആലുവ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. 


ആലുവ : എറണാകുളം ആലുവയില്‍ ദുരഭിമാനകൊലപാതകത്തിന് പിതാവിന്‍റെ ശ്രമം. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ച പതിനാലുകാരിയായ മകളെ പിതാവ് കമ്പിവടി കൊണ്ട് അടിച്ചും ബലമായി വിഷം വായില്‍ ഒഴിച്ചും കൊല്ലാൻ ശ്രമിച്ചു. 

ഞായറാഴ്ച്ചയാണ് പെൺകുട്ടിയോടെ പിതാവ് കൊടും ക്രൂരത ചെയ്തത്. സഹപാഠിയായ ഇതര മതത്തില്‍പെട്ട ആണ്‍കുട്ടിയുമായുള്ള പ്രണയമാണ് പതിനാലുകാരിയായ മകളോട് ഈ ക്രൂരത ചെയ്യാൻ പിതാവിനെ പ്രേരിപ്പിച്ചത്. പ്രണയ ബന്ധം അറിഞ്ഞ പിതാവ് ഫോൺ ഉപയോഗിക്കുന്നതിനിടക്കം ആദ്യം മകളെ വിലക്കി. പെൺകുട്ടിയുടെ ഫോൺ പിടിച്ചു വക്കുകയും ചെയ്തു. എന്നാല്‍ മറ്റൊരു ഫോൺ ഉപയോഗിച്ച് പെൺകുട്ടി സഹപാഠിയുമായുള്ള പ്രണയം തുടര്‍ന്നു. ഇതറിഞ്ഞ പിതാവ് ഞായറാഴ്ച രാവിലെ മകളെ കമ്പി വടികൊണ്ട് അടിച്ച് കയ്യും കാലും ഒടിച്ചു. പിന്നാലെ പച്ചക്കറിക്ക് അടിക്കുന്ന കീടനാശിനി പെൺകുട്ടിയുടെ വായിലേക്ക് ബലമായി ഒഴിച്ചു.

Latest Videos

കോട്ടയത്ത് 15കാരിയെ പീഡിപ്പിച്ച് കൊന്ന് കുഴിച്ചിട്ടു, പ്രതിക്ക് ഇരുപത് വര്‍ഷം തടവ് ശിക്ഷ

വിഷം അകത്തു ചെന്ന കുഴഞ്ഞു വീണ പെൺകുട്ടിയെ വീട്ടിലുള്ള മറ്റുള്ളവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസിനോട് പിതാവിന്‍റെ ക്രൂരത മകള്‍ തന്നെയാണ് മൊഴിയായി നല്‍കിയത്. ഈ മൊഴിപ്രകാരം പിതാവ് അബീസിനെ പൊലീസ് ഇന്ന് രാവിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. മജിസ്ട്രേറ്റും ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു.ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള കുട്ടിയുടെ നില ഗുരുതരമാണ്. 

'എന്നും അങ്ങനെ ചെയ്യണമെന്നില്ലല്ലോ'! ഇത്തവണ മുഖ്യമന്ത്രിയുടെ പ്രസംഗം ഇരുന്ന് കേട്ട് ഭീമൻ രഘു

 

 

click me!