പോക്സോ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസ്: അച്ഛനും അമ്മയും അറസ്റ്റില്‍

By Web Team  |  First Published Jul 13, 2022, 4:33 PM IST

രണ്ട് ദിവസം മുമ്പാണ് കേസിലെ പ്രതിയും കുട്ടിയുടെ അച്ഛനും അമ്മയും ചേർന്ന് പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ ഗുരുവായൂരിലെ ലോഡ്ജിൽ വെച്ച് കണ്ടെത്തുകയായിരുന്നു


പാലക്കാട്: പോക്സോ പ്രതിയുടെ നേതൃത്വത്തിൽ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ പെൺകുട്ടിയുടെ അച്ഛനും അമ്മയും അറസ്റ്റിൽ. ഗുരുവായൂരിൽ ഒളിവിൽ പാർപ്പിച്ച കുട്ടിയെ ഇന്നലെയാണ് മാതാപിതാക്കൾക്ക് ഒപ്പം പൊലിസ് കണ്ടെത്തിയത്.
മുത്തശ്ശിയുടെ സംരക്ഷണയിൽ കോടതി ഏൽപ്പിച്ച അതിജീവിതയെ കടത്തി കൊണ്ടുപോകൽ അടക്കം കുറ്റങ്ങളാണ് ഇരുവര്‍ക്കും എതിരെ ചുമത്തിയത്. ഞായറാഴ്ച്ചയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഒളിവിൽ പാർപ്പിച്ചത് ഗുരുവായൂരിലെ ലോഡ്ജിലും. ഇന്നലെയാണ് പെണ്‍കുട്ടിയെ പൊലിസ് കണ്ടെത്തിയത്. 

എല്ലാത്തിലും അച്ഛന്‍റെയും അമ്മയുടെയും പങ്ക് തെളിഞ്ഞതോടെ ആണ് അറസ്റ്റ്. ചെറിയച്ഛൻ പ്രതിയായ പോക്സോ കേസിൽ മൊഴി അനുകൂലമാക്കാൻ ആയിരുന്നു തട്ടിക്കൊണ്ട് പോകൽ. അതിജീവിതയെ സിഡബ്ല്യുസിക്ക്  മുന്നിൽ ഹാജരാക്കിയതിന് പിന്നാലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ജാമ്യത്തിലായിരുന്ന പ്രതി ചെറിയച്ഛനെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകാൻ സഹായിച്ച, മറ്റ് അഞ്ചു പേരും റിമാൻഡിൽ ആണ്. പതിനാറാം തിയതി ആണ് കേസിന്‍റെ വിചാരണ തുടങ്ങുക.

Latest Videos

click me!