'എന്നെ ചതിച്ചു, മരണത്തിന് ഉത്തരവാദി സർക്കാർ'; കുട്ടനാട്ടിലെ കർഷകൻ്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

By Web Team  |  First Published Nov 11, 2023, 10:06 AM IST

താൻ നൽകിയ നെല്ലിൻ്റെ പണമാണ് സർക്കാർ പിആര്‍എസ് വായ്പയായി നൽകിയത്. ഇത് കുടിശിഖ അടക്കം അടക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്. പക്ഷേ സർക്കാർ എന്നെ ചതിച്ചുവെന്നും പ്രസാദിൻ്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.


ആലപ്പുഴ: കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിൻ്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. തന്‍റെ മരണത്തിന് ഉത്തരവാദി സർക്കാരാണെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. താൻ നൽകിയ നെല്ലിൻ്റെ പണമാണ് സർക്കാർ പിആര്‍എസ് വായ്പയായി നൽകിയത്. ഇത് കുടിശിഖ അടക്കം അടക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്. പക്ഷേ സർക്കാർ എന്നെ ചതിച്ചുവെന്നും പ്രസാദിൻ്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

കടബാധ്യതയെ തുടര്‍ന്നാണ് തകഴി സ്വദേശി പ്രസാദാണ് ആത്മഹത്യ ചെയ്തത്. കിസാൻ സംഘ് ജില്ലാ പ്രസിഡൻ്റാണ് പ്രസാദ്. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ച് പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. കൃഷിക്ക് വായ്പക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതോടെ മനം മടുത്താണാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. പിആര്‍എസ് കുടിശ്ശിക കർഷകരെ ബാധിക്കില്ലെന്നും സർക്കാർ അടക്കുമെന്നുമായിരുന്നു മന്ത്രിമാരുടെ അവകാശവാദം. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനുമായുള്ള പ്രസാദിൻ്റ ഫോൺ സംഭാഷണം പുറത്തുവന്നു.

Latest Videos

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

click me!