പുതുപ്പള്ളി അർജുനൻ ഇനി ഓർമ; ചെരിഞ്ഞത് 40ാമത്തെ വയസിൽ; ഒരാഴ്ചയായി ചികിത്സയിൽ കഴിയവേ അന്ത്യം

By Web Team  |  First Published Aug 22, 2024, 9:02 PM IST

ഒരാഴ്ചയായി കാലിന് വേദനയായി ചികിത്സയിലായിരുന്നു ആന


കോട്ടയം: പുതുപ്പള്ളി അർജുനൻ ചെരിഞ്ഞു. എഴുന്നള്ളത്തിനും തടിപിടിക്കുന്നതിനും വേണ്ടി ഉപയോഗിച്ചിരുന്ന മോഴ ആനയാണ് പുതുപ്പള്ളി അർജുനൻ. ആനയ്ക്ക് 40 വയസ്സു പ്രായമുണ്ട്. ഇന്ന് വൈകിട്ട് ആറ് മണിയോടെ ചെരിഞ്ഞത്.  ഒരാഴ്ചയായി കാലിന് വേദനയായി ചികിത്സയിലായിരുന്നു ആന. ക്രെയിനുപയോഗിച്ച് ഉയർത്തി നോക്കിയെങ്കിലും കാലുറപ്പിച്ച് നിൽക്കാൻ കഴിയാത്ത നിലയിലായിരുന്നു. തുടർന്നാണ് ഇന്ന് വൈകിട്ട് 6 മണിയോടെ അന്ത്യം സംഭവിച്ചത്. 

Latest Videos

click me!