ഉറക്കമുണർന്നാൽ അമ്മയെ കാണണം, ഐസിയുവിന് പുറത്ത് 24 മണിക്കൂ‌‌‌ർ കാത്തുനിൽക്കുന്ന അമ്മ; സഹായം തേടി കുടുംബം

Published : Apr 20, 2025, 01:02 PM IST
ഉറക്കമുണർന്നാൽ അമ്മയെ കാണണം, ഐസിയുവിന് പുറത്ത് 24 മണിക്കൂ‌‌‌ർ കാത്തുനിൽക്കുന്ന അമ്മ; സഹായം തേടി കുടുംബം

Synopsis

ഹരിപ്പാട് നിന്ന് കഴിഞ്ഞ വർഷം അവസാനം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കായി എത്തിയതാണ് ഷീജ.

ചെന്നൈ: സുമനസ്സുകളുടെ കാരുണ്യം തേടി ഒന്നര വയസ്സുകാരനും അമ്മയും. ഋതിക് ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിൽ രണ്ട് മാസത്തോളമായി ചെന്നൈ ആശുപത്രിയിലെ ഐസിയുവിന് മുന്നിൽ കാത്തിരിപ്പിലാണ് അമ്മ ഷീജ. 

വെന്റിലേറ്ററിലുള്ള ഋതിക്കിന് ഉറക്കമുണർന്നാൽ അമ്മയെ കാണണമെന്ന് പറയും. അമ്മയെ അന്വേഷിച്ച് നഴ്സുമാർ എപ്പോഴാണ് ഐസിയുവിന് പുറത്തേക്ക് വരികയെന്ന് പറയാനാകില്ല. അതിനാൽ എപ്പോഴും ഇവിടെ തന്നെ നിൽപ്പാണ് ഷീജ. സാധാരണ പനിയെന്ന് കരുതി ഫെബ്രുവരി 16ന് ഋതികിനെ താൻ ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾ അത്യപൂർവ്വമായ മസ്തിഷ്ക രോഗത്തിനുള്ള ചികിത്സയുടെ തുടക്കമെന്ന് കരുതിയതേയില്ല ഈ അമ്മ. 

ഹരിപ്പാട് നിന്ന് കഴിഞ്ഞ വർഷം അവസാനം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കായി എത്തിയതാണ് ഷീജ. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ ഏക ആശ്രയമായിരുന്ന ജോലി, കുഞ്ഞിന്റെ ചികിത്സ തുടങ്ങിയതോടെ ഉപേക്ഷിക്കേണ്ടിവന്നു. ഇനി 2 മാസമെങ്കിലും കൂടി വെന്റിലേറ്റർ സഹായം വേണ്ടിവരും. നിലവിൽ ആശുപത്രി ബിൽ 30 ലക്ഷം രൂപ കടന്നു. ചെന്നൈ മലയാളികളും ചില സുഹൃത്തുക്കളും 20 ലക്ഷം രൂപയോളം പിരിച്ചു നൽകിയത് ആശ്വാസമായി. ബാക്കി പണത്തിനും തുടർ ചികിത്സകൾക്കുമായി സുമനസ്സുകളുടെ സഹായം തേടുകയാണ് ഷീജ.

സഹായിക്കാൻ സന്നദ്ധരായ ആളുകൾക്ക് തന്നിരിക്കുന്ന അക്കൗണ്ട് നമ്പർ വഴി സഹായമെത്തിക്കാം. 

Federal Bank
Account number: 15610100081420
Customer name: G JEEVITHA
Branch name: Krishnarajapuram
Branch IFSC: FDRL0001561
Gpay Numbers - Sheeja 9544930606
Jeevitha 8088508403
MMID: 9049420
VPA: 918088508403@federal

'ഈ 500 രൂപ കൊണ്ട് ചായ കുടിച്ചോളൂ, എന്റെ പ്രണയം തകർന്നു പോകും, എന്നെ പാസാക്കി വിടൂ'; പേപ്പറിലെ അഭ്യർത്ഥനകൾ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഹൈക്കോടതി മേൽനോട്ടത്തിൽ നടക്കുന്ന കേസിൽ പങ്കില്ല; അടൂർ പ്രകാശിന്റെ ആരോപണം വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
തൂക്കുപാലം തകര്‍ന്നത് 2019ലെ പ്രളയത്തില്‍, പരാതി പറഞ്ഞ് മടുത്തു; വെള്ളരിക്കടവില്‍ താല്‍ക്കാലിക പാലം നിര്‍മ്മിക്കുകയാണ് നാട്ടുകാര്‍