ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ കൂട്ടായ്മ കേരളത്തിലും, മതമുപേക്ഷിച്ചവർക്ക് സാമൂഹ്യപിന്തുണ

By Web Team  |  First Published Jan 9, 2022, 4:52 PM IST

ഇസ്ലാം മതം ഉപേക്ഷിക്കുന്നവർ പിന്നീട് സമൂഹത്തിൽ ഒറ്റപ്പെടുന്ന അവസ്ഥ ഒഴിവാക്കുകയാണ് ലക്ഷ്യം. ഇത്തരത്തിലുളളവർക്ക് നിയമപരവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കുമെന്ന് സംഘടന അറിയിച്ചു.

കൊച്ചി: ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ കൂട്ടായ്മയായ എക്സ് മുസ്ലീംസ് ഓഫ് കേരള നിലവിൽ വന്നു. സംഘടനയുടെ ആദ്യ യോഗം കൊച്ചിയിൽ ചേർന്നു. ഇസ്ലാം മതം ഉപേക്ഷിക്കുന്നവർക്ക്  സാമുഹികമായ  പിന്തുണ നൽകുകയാണ് ലക്ഷ്യം.

വിവിധ കാരണങ്ങളാൽ ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ രാജ്യത്തെ തന്നെ ആദ്യത്തെ കൂട്ടായ്മയാണ്  എക്സ് മുസ്ലീംസ് ഓഫ് കേരള. ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നതുപോലെ തന്നെ മതവിശ്വാസം വേണ്ടെന്ന് വയ്ക്കാനുളള അവകാശവും പൗരനുണ്ടെന്നും ഇസ്ലാം മതം ഉപേക്ഷിച്ച് വരാൻ താൽപര്യമുളളവർക്ക് പിന്തുണ നൽകുകയാണ് ലക്ഷ്യമെന്നും ഭാരവാഹികൾ കൊച്ചിയിൽ അറിയിച്ചു. എല്ലാ വർഷവും ജനുവരി 9 കേരള എക്സ് മുസ്ലീം ദിനമായി ആചരിക്കാനാണ് തീരുമാനം.

Latest Videos

ഇസ്ലാം മതം ഉപേക്ഷിക്കുന്നവർ പിന്നീട് സമൂഹത്തിൽ ഒറ്റപ്പെടുന്ന അവസ്ഥ ഒഴിവാക്കുകയാണ് ലക്ഷ്യം. ഇത്തരത്തിലുളളവർക്ക് നിയമപരവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കുമെന്ന് സംഘടന അറിയിച്ചു.

സംഘടനയുടെ വാർത്താക്കുറിപ്പിങ്ങനെ:

click me!