തൊണ്ടിമുതൽ കേസ്, ഒടുവിൽ വിചാരണ തുടങ്ങി; ആന്‍റണി രാജു കോടതിയിലെത്തി; എംപി-എംഎൽഎ കോടതിയുടെ പരിധിയിലെന്ന് വാദം

By Web Team  |  First Published Dec 20, 2024, 12:04 PM IST

തൊണ്ടി മുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജു നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി. കേസ് എംപി-എംഎൽഎ കോടതിയുടെ പരിധിയിൽ വരുന്നതാണെന്ന് ആന്റണി രാജുവിന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി


തിരുവനന്തപുരം: തൊണ്ടി മുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജു നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി. വർഷങ്ങളായി മുടങ്ങി കിടക്കുന്ന കേസിന്‍റെ വിചാരണ അടിയന്തരമായി നടത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതേ തുർന്നാണ് ആന്‍റണി രാജു നേരിട്ട് കോടതിയിലെത്തിയത്. ഒന്നാം പ്രതി ജോസും കോടതിയിലെത്തിയിരുന്നു.

കേസ് എംപി-എംഎൽഎ കോടതിയുടെ പരിധിയിൽ വരുന്നതാണെന്ന് ആന്റണി രാജുവിന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പെറ്റീഷൻ നൽകാൻ കോടതി നിർദ്ദേശിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദശമുണ്ടെന്ന് കോടതി പരാമർശിച്ചു. ലഹരിക്കേസിൽ അറസ്റ്റിലായ വിദേശ പൗരനെ രക്ഷിക്കാൻ കോടതിയിലിരുന്ന തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചെന്നാണ് കേസ്. കഴിഞ്ഞ 18 വർഷമായി കേസ് നിശ്ചലാവസ്ഥയിലായിരുന്നു 

Latest Videos

undefined

വിദേശിയുടെ അടിവസ്ത്രം കോടതിയിൽ നിന്നെടുത്ത് വെട്ടി ചെറുതാക്കി; ആന്റണി രാജുവിന് തിരിച്ചടിയാവുന്നത് 1990ലെ കേസ്

തൊണ്ടി മുതൽ കേസിൽ ആന്റണി രാജുവിന് സുപ്രീംകോടതിയിൽ തിരിച്ചടി, 'തുടർ നടപടിയാകാം, വിചാരണ നേരിടണം'

തൊണ്ടി മുതൽ കേസ്; വിചാരണ നേരിടാൻ പറഞ്ഞാൽ നേരിടുമെന്ന് ആന്‍റണി രാജു; അബദ്ധ വിധിയെന്ന് അഭിഭാഷകൻ ദീപക് പ്രകാശ്

 

click me!