ലീഗിലെ അണികളും നേതാക്കളും സ്വീകരിക്കുന്നത് പാർട്ടി നിലപാടാണ്. അണികൾ എങ്ങനെ ചിന്തിക്കുന്നുവെന്ന് നോക്കി തന്നെയാണ് നേതൃത്വം തീരുമാനം എടുക്കുന്നതെന്നും സമദാനി പറഞ്ഞു.
കോഴിക്കോട്: മുസ്ലിം ലീഗ് യുഡിഎഫിന്റെ ഉറച്ച ഭാഗം ആണെന്നതിൽ ആർക്കും ഒരു സംശയവും വേണ്ടെന്ന് അബ്ദു സമദ് സമദാനി എംപി. ലീഗ് എന്നും യുഡിഎഫിന്റെ ഭാഗമായിരിക്കുമെന്ന് സമദാനി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ലീഗിലെ അണികളും നേതാക്കളും സ്വീകരിക്കുന്നത് പാർട്ടി നിലപാടാണ്. അണികൾ എങ്ങനെ ചിന്തിക്കുന്നുവെന്ന് നോക്കി തന്നെയാണ് നേതൃത്വം തീരുമാനം എടുക്കുന്നതെന്നും സമദാനി പറഞ്ഞു.
മൂന്നാം സീറ്റ് നൽകാതിരിക്കാൻ കാരണം കോൺഗ്രസിന്റെ ആർഎസ്എസ് മനസാണെന്ന ഇപിയുടെ പരാമർശത്തോടും സമദാനി പ്രതികരിച്ചു. ഇപിയുടെ പരാമർശം തെറ്റാണ്. ഇത്തരം പരാമർശങ്ങൾ കോൺഗ്രസ് തകരാൻ ആഗ്രഹിക്കുന്ന ബിജെപിയെയാണ് സഹായിക്കുക. ബിജെപിക്കെ തിരായ പോരാട്ടം നയിക്കുന്ന ഇന്ത്യാ മുന്നണിയെ നയിക്കുന്നത് കോൺഗ്രസ് ആണെന്ന് മറക്കരുതെന്നും സമദാനി പറഞ്ഞു. പൊന്നാനിയിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണ്. ഇടത് സ്ഥാനാർഥി കെ എസ് ഹംസ മുൻ സഹപ്രവർത്തകൻ ആണെന്നത് വിഷയമല്ല. സ്വന്തം നാട്ടിൽ മത്സരിക്കുന്നു എന്നത് പോസിറ്റീവ് ഘടകമാണ്. യുഡിഎഫിന് അനുകൂല രാഷ്ട്രീയ അന്തരീക്ഷമാണ് പൊന്നാനിയിൽ ഉള്ളതെന്നും സമദാനി പറഞ്ഞു.
സിദ്ധാർത്ഥന്‍റെ മരണം: ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന കാര്‍ഡ് വ്യാജം
https://www.youtube.com/watch?v=Ko18SgceYX8