ലൈഫ് മിഷൻ കേസില്‍ എം ശിവശങ്കർ ഒന്നാം പ്രതി, സ്വപ്ന രണ്ടാം പ്രതി; അന്തിമ കുറ്റപത്രം നൽകി ഇഡി

By Web Team  |  First Published Apr 20, 2023, 5:58 PM IST

എം ശിവശങ്കറിനെ ഒന്നാം പ്രതിയും സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയുമാക്കിയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇതോടെ സ്വപ്നയുടെ അറസ്റ്റ് ഒഴിവായി. 


കൊച്ചി: ലൈഫ് മിഷൻ കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം നൽകി. എം ശിവശങ്കറിനെ ഒന്നാം പ്രതിയും സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയുമാക്കിയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കേസില്‍ ശിവശങ്കറിനെതിരെ ഇഡി കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്ന സുരേഷിനെ ഉൾപ്പെടുത്തി കുറ്റപത്രം നൽകിയത്. കേസില്‍ സന്തോഷ് ഈപ്പനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസില്‍ ആകെ 11 പ്രതികളാണുള്ളത്. കേസില്‍ സ്വപ്ന സുരേഷിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു.

Latest Videos

ലൈഫ് മിഷൻ അഴിമതിക്കേസിന്‍റെ മുഖ്യസൂത്രധാരൻ ശിവശങ്കറാണെന്നും കള്ളപ്പണ ഇടപാടെന്നറിഞ്ഞുകൊണ്ടാണ് കോഴ കൈപ്പറ്റിയതെന്നുമാണ് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോർട്ടിലുള്ളത്. തന്‍റെ ഉന്നത സ്വാധീനം ഇടപാടുകൾക്ക് മറയാക്കാൻ ഉപയോഗിച്ചെന്നും റിപ്പോർട്ടിൽ ഉള്ളതായാണ് സൂചന. 

click me!