അതിദാരുണം, ആലപ്പുഴയിൽ തെരുവുനായ വയോധികയെ കടിച്ചുകൊന്നു, മുഖമാകെ കടിയേറ്റ നിലയിൽ

By Web Team  |  First Published Dec 24, 2024, 7:27 PM IST

വീണ്ടും സംസ്ഥാനത്ത് തെരുവ് നായ ആക്രമണം. വയോധികയെ നായ കടിച്ചുകൊന്നു.  


ആലപ്പുഴ : ആറാട്ടുപുഴയിൽ തെരുവുനായ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. തകഴി അരയൻചിറ സ്വദേശി കാർത്ത്യായനി (88)യെ ആണ് തെരുവ് നായ കടിച്ചു കൊന്നത്. വൈകിട്ട് നാലരയോടെയാണ് സംഭവമുണ്ടായത്.

മകൻ പ്രകാശന്റെ വീട്ടിലെത്തിയതായിരുന്നു കാർത്ത്യായനി. മകനും ചെറു മക്കളും പുറത്ത് പോയ സമയത്താണ് തെരുവ് നായ ആക്രമണമുണ്ടായത്. വീട്ടിൽ മകന്റെ ഭാര്യ ഉണ്ടായിരുന്നു. ഇവർ കാണുമ്പോഴേക്കും നായ കാർത്ത്യായനിയമ്മയെ കടിച്ചുകുടഞ്ഞിരുന്നുവെന്നാണ് പറയുന്നത്. മുഖംമുഴുവൻ ചോരയുമായി കാർത്ത്യായനി അമ്മ മുറ്റത്ത് വീണ് കിടക്കുന്നത് കണ്ടത്.  മുഖമാകെ നായ കടിച്ചെടുത്ത നിലയിലാണ്. കണ്ണുകളും നഷ്ടപെട്ടു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.  

Latest Videos

undefined

മാധബി ബുച്ച് ഹാജരാകണം, ലോക്പാൽ നിർദ്ദേശം, മഹുവ മൊയിത്ര എംപി അടക്കം നൽകിയ പരാതിയിൽ നടപടി

 

 


 

click me!