‘ആർഎസ്എസ് ചായ്‌വ്‘; പൊലീസിനെതിരെ വിമർശനവുമായി എപി സുന്നി മുഖപത്രമായ ‘സിറാജ്’

By Web Team  |  First Published Oct 12, 2024, 10:07 AM IST

പൊലീസിന്റെ നടപടികളിൽ ആർഎസ്എസ് ചായ്‌വ് പ്രകടമാണെന്നാണ് സിറാജിന്‍റെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നത്.


കോഴിക്കോട്: കേരളാ പൊലീസിനെതിരെ വിമര്‍ശനവുമായി എപി സുന്നി മുഖപത്രമായ സിറാജ്. പൊലീസിന്റെ നടപടികളിൽ ആർഎസ്എസ് ചായ്‌വ് പ്രകടമാണെന്നാണ് സിറാജിന്‍റെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നത്. സംഘപരിവാർ പ്രവർത്തകർ പ്രതിസ്ഥാനത്ത് വരുമ്പോൾ കേസ് എടുക്കാറില്ലെന്നും ന്യൂനപക്ഷങ്ങൾക്കെതിരെ മറിച്ചാണ് നിലപാടെന്നും സുന്നി മുഖപത്രം വിമര്‍ശിക്കുന്നു. 

പൊലീസിൽ ആർഎസ്എസ് ചായ്‌വ് പ്രകടമാണെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തലുണ്ട്. മുൻ ഡിജിപി ആർ ശ്രീലേഖയുടെ ബിജെപി പ്രവേശത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശനം. സിപിഎമ്മുമായി ബന്ധം പുലർത്തുന്ന വിഭാഗമാണ് എ പി സുന്നികൾ. പല ഉദ്യോഗസ്ഥരും സർവീസ് കാലത്ത് തന്നെ വർഗീയശക്തികൾക്ക് അനുകൂലമായ നിലപാട് എടുക്കുന്നുണ്ടെന്ന് മുഖപ്രസംഗത്തിൽ വിമർശനമുണ്ട്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!