ഗൾഫിൽ നിന്ന് വരുന്നതിനിടെ വിമാനത്തിൽ മദ്യപിച്ച് ബഹളം, യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കി, മലയാളിക്കെതിരെ കേസ് 

By Web Desk  |  First Published Jan 5, 2025, 7:51 PM IST

വിമാന ജീവനക്കാരുടെ പരാതിയെ തുടർന്നാണ് ഇയാൾക്കെതിരെ നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തത്.   


കൊച്ചി : വിമാനത്തിൽ വെച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയ മലയാളി യാത്രക്കാരനെതിരെ കേസെടുത്തു. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദോഹയിൽ നിന്നുമെത്തിയ തൃശൂർ സ്വദേശി സൂരജിനെതിരെയാണ് കേസെടുത്തത്. മദ്യപിച്ച സൂരജ് വിമാനത്തിൽ വെച്ച് ബഹളമുണ്ടാക്കുകയായിരുന്നു. യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കിയ സൂരജിനെതിരെ വിമാന ജീവനക്കാരുടെ പരാതിയെ തുടർന്നാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്.  

വിമാനത്തിൽ 200ഓളം യാത്രക്കാർ, ഏഴര മണിക്കൂറായിട്ടും ടേക്ക് ഓഫ് ചെയ്തില്ല; വലഞ്ഞ് യാത്രക്കാർ, കാരണം മൂടൽ മഞ്ഞ്

Latest Videos

 

click me!