നവകേരളം കര്‍മ പദ്ധതിയുടെ കോ- ഓര്‍ഡിനേറ്ററായി ഡോ. ടി എന്‍ സീമയെ നിയമിച്ചു

By Web Team  |  First Published Sep 1, 2021, 6:37 PM IST

2010 മുതൽ ആറു വർഷം കേരളത്തിൽ നിന്ന് രാജ്യസഭാംഗം ആയിരുന്നു. സിപിഐ എം സംസ്ഥാനകമ്മിററി അംഗമാണ്‌


തിരുവനന്തപുരം: നവകേരളം കര്‍മ പദ്ധതിയുടെ കോ- ഓര്‍ഡിനേറ്ററായി ഡോ. ടി എന്‍ സീമയെ നിയമിച്ചു. മന്ത്രിസഭായോ​ഗത്തിന്റേതാണ് തീരുാമനം. മൂന്ന് വര്‍ഷത്തേയ്ക്ക് ആണ് നിയമനം.

2010 മുതൽ ആറു വർഷം കേരളത്തിൽ നിന്ന് രാജ്യസഭാംഗം ആയിരുന്നു. സിപിഐ എം സംസ്ഥാനകമ്മിററി അംഗമാണ്‌.

Latest Videos

undefined

സംസ്‌ഥാന ആസൂത്രണ ബോർഡിൽ ജനകീയാസൂത്രണ, സ്ത്രീശാക്തീകരണ പരിപാടികളുടെ ഉപദേശക, സംസ്‌ഥാന ജെൻഡർ അഡ്വൈസറി ബോർഡ് മെമ്പർ, കുടുംബശ്രീ മിഷൻ – ഗവേർണിംഗ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ സീമ പ്രവർത്തിച്ചിട്ടുണ്ട്‌. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!