ഡോ. സാബു തോമസിനെ എംജി സർവ്വകലാശാല വൈസ് ചാൻസിലറായി നിയമിച്ചു

By Web Team  |  First Published May 27, 2019, 7:25 PM IST

കാൺപൂർ ഐഐടിയിൽ നിന്ന് പിഎച്ച്ഡി നേടിയി സാബു തോമസ് നിരവധി ലോകരാജ്യങ്ങളിലെ വിസിറ്റിംഗ് പ്രഫസറാണ്.


കോട്ടയം: അധ്യാപകനും നാനോ ശാസ്ത്രജ്ഞനുമായ ഡോ. സാബു തോമസിനെ എംജി സർവ്വകലാശാല വൈസ് ചാൻസിലറായി നിയമിച്ചു. എം ജി സർവ്വകലാശാല പ്രോ വൈസ് ചാൻസിലർ പദവിയിൽ നിന്നാണ് സാബു തോമസ് വൈസ് ചാൻസിലറാകുന്നത്.

ഡോ. ബാബു സെബാസ്റ്റ്യനായിരുന്നു ഇതിന് മുമ്പത്തെ വൈസ് ചാൻസിലർ. എംജി സർവ്വകലാശാലയുടെ പത്താമത്തെ വൈസ് ചാൻസിലറാണ് സാബു തോമസ്. കാൺപൂർ ഐഐടിയിൽ നിന്ന് പിഎച്ച്ഡി നേടിയി സാബു തോമസ് നിരവധി ലോകരാജ്യങ്ങളിലെ വിസിറ്റിംഗ് പ്രഫസറാണ്.

Latest Videos

click me!