കൊല്ലം ശാസ്താംകോട്ടയിൽ പെയിന്‍റിങ് തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കമ്പി വടി കൊണ്ടുള്ള അടിയേറ്റ് തൊഴിലാളികളിൽ ഒരാള്‍ കൊല്ലപ്പെട്ടു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ പെയിന്‍റിങ് തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. ആലപ്പുഴ കോട്ടപ്പുറം സ്വദേശിയായ വിനോദാണ് കമ്പി വടികൊണ്ടുള്ള അടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയത്തിൽ സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെയിന്‍റിങ് ജോലിക്കായി ശുസ്താംകോട്ടയിലെ ഒരു ഹാളിൽ താമസിക്കുകയായിരുന്നു ഇരുവരും.
ഇന്ന് പുലർച്ചയോടെ പെയിന്‍റിങ് സാമഗ്രികൾ ഇറക്കാനെത്തിയയാളുടെ മുന്നിൽ വെച്ചാണ് അക്രമം നടന്നത്. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് ദൃക്സാക്ഷി പൊലീസിന് മൊഴി നൽകി. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടുകയായിരുന്നു.
undefined