പ്രത്യേകിച്ച് ആർക്കെതിരെയും നടപടിക്ക് ശുപാർശ ചെയ്യാത്ത റിപ്പോർട്ടായതിനാൽ ഡി ജി പിയുടെ കുറിപ്പോടെയാകും റിപ്പോർട്ട് സർക്കാരിന് നൽകുക
തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിനെ കുറിച്ചുള്ള എ ഡി ജി പിയുടെ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി ഇന്ന് സർക്കാരിന് കൈമാറും. പ്രത്യേകിച്ച് ആർക്കെതിരെയും നടപടിക്ക് ശുപാർശ ചെയ്യാത്ത റിപ്പോർട്ടായതിനാൽ ഡി ജി പിയുടെ കുറിപ്പോടെയാകും റിപ്പോർട്ട് സർക്കാരിന് നൽകുക. സർക്കാരാകും റിപ്പോർട്ട് സ്വീകരിക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
പൂരം അലങ്കോലപ്പെട്ടത്തിൽ അട്ടിമറിയോ ബാഹ്യ ശക്തികളോ ഇല്ലെന്നാണ് എ ഡി ജി പിയുടെ റിപ്പോർട്ട്. ഉദ്യോഗസ്ഥ തല ഗുരുതര വീഴ്ച ഇല്ലാത്തതിനാൽ പ്രത്യേക ശുപാർശയും റിപ്പോർട്ടിലില്ല. പൂരം തടസ്സപ്പെട്ടതിൽ ദേവസ്വങ്ങളുടെ പങ്കും പ്രത്യേകം പറയുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം