മലപ്പുറം വളാഞ്ചേരിയിലെ വിദ്യാർഥിനി ദേവികയുടെ മരണത്തിൽ പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും. ദേവികയുടെ ബന്ധുക്കളുടെയും സ്കൂൾ അധികൃതരുടെയും മൊഴിയെടുക്കും
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിലെ വിദ്യാർഥിനി ദേവികയുടെ മരണത്തിൽ പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും. ദേവികയുടെ ബന്ധുക്കളുടെയും സ്കൂൾ അധികൃതരുടെയും മൊഴിയെടുക്കും. തിരൂർ ഡിവൈഎസ്പി കെ. സുരേഷ്ബാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനാണ് അന്വേഷണ ചുമതല.
Read More: ദേവികയുടെ മരണം: വിദ്യാഭ്യാസ വകുപ്പിനും അധ്യാപകർക്കും വീഴ്ചയില്ലെന്ന് ഡിഡിഇ
undefined
രണ്ട് വനിതാ പോലീസുകാരുൾപ്പെടെയുള്ള പതിനൊന്നംഗ സംഘത്തിനാണ് അന്വേഷണ ചുമതല നൽകിയിട്ടുള്ളത്.മലപ്പുറം എസ്.പി.യു. അബ്ദുൾ കരിമാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത്.സംഘം വൈകാതെ ദേവികയുടെ ബന്ധുക്കളിൽ നിന്നും സ്കൂൾ അധികൃതരിൽ നിന്നും മൊഴിയെടുക്കും.ആത്മഹത്യയാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിന് ഇതിനകം തന്നെ കിട്ടിയിട്ടുണ്ട്.
Read More: ദേവികയുടെ മരണം; അന്വേഷിക്കാന്‍ പതിനൊന്നംഗ സംഘം; ചുമതല തിരൂർ ഡിവൈഎസ്പിക്ക്
വീട്ടിൽ ടെലിവിഷനും ഇന്‍റര്‍നെറ്റ് സൗകര്യവും ഉടൻ എത്തിക്കും.കൈക്കുഞ്ഞായ സഹോദരിക്ക് പോഷകാഹാരം ഉറപ്പ് വരുത്തും. ജില്ലയിൽ ഓൺലൈൻ പഠന സംവിധാനം ഇല്ലാത്ത കുട്ടികൾക്ക് എട്ടാം തിയ്യതിക്കു മുൻപായി സൗകര്യം ഉറപ്പ് വരുത്തുമെന്നും ജില്ലാ കലക്ടർ കെ. ഗോപാല കൃഷ്ണൻ അറിയിച്ചു.മരണകാരണം തീപ്പൊള്ളലാന്നെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. കുട്ടി മരിക്കാനിടയായ സാഹചര്യമടക്കമുള്ള കാര്യങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും.ഇതിനിടെ ദേവികയുടെ കുടുംബത്തിന് അടിയന്തിര സഹായം നൽകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.