കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ദീപിക; 'ദുഖവെള്ളിക്ക് മുൻപേ ക്രൈസ്‌തവരെ കുരിശിൻ്റെ വഴിയിലിറക്കി'

Published : Apr 16, 2025, 10:55 AM ISTUpdated : Apr 16, 2025, 11:23 AM IST
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ദീപിക; 'ദുഖവെള്ളിക്ക് മുൻപേ ക്രൈസ്‌തവരെ കുരിശിൻ്റെ വഴിയിലിറക്കി'

Synopsis

ഭരിക്കുന്നവര്‍ക്കില്ലാത്ത മതേതരത്വം ഉദ്യോഗസ്ഥര്‍ക്കുണ്ടാകില്ലെന്നും കേന്ദ്രത്തിലും കേരളത്തിലും അതാണ് സംഭവിക്കുന്നതെന്നും ദീപിക

കൊച്ചി: കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം. ദില്ലിയില്‍ കുരിശിന്‍റെ വഴി വിലക്കിയതും തൊമ്മന്‍ കുത്തില്‍ കുരിശടി തകര്‍ത്ത സംഭവവും ക്രൈസ്തവരെ വേദനിപ്പിക്കുന്നതാണെന്ന് മുഖപ്രസംഗം പറയുന്നു. ദുഖവെള്ളിക്ക് മുൻപേ പീഡാനുഭവം എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിൽ ഇരു സര്‍ക്കാരുകളും ക്രൈസ്തവരെ ദുഖവെള്ളിക്ക് മുൻപേ കുരിശിന്‍റെ വഴിയിലിറക്കി എന്ന് കുറ്റപ്പെടുത്തുന്നു. 

ക്രൈസ്തവരുടെ പ്രതികരണ രീതി ബലഹീനതയായി കരുതേണ്ടെന്ന് ഇരു സര്‍ക്കാരുകള്‍ക്കും ദീപിക മുന്നറിയിപ്പ് നൽകുന്നു. മതപരിവര്‍ത്തനമാരോപിച്ച് കേസ് എടുത്തവരും കുരിശൊടിച്ചവരും അധികാരത്തിമിര്‍പ്പിലാണ്. കൈവശ ഭൂമിയിലെ കുരിശു തകര്‍ക്കല്‍ സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ നടക്കില്ല. ദില്ലിയില്‍ കുരിശിന്‍റെ വഴി തടഞ്ഞതിനെതിരെ പ്രതിഷേധിച്ചവരാണ് തൊമ്മന്‍കുത്തില്‍ കുരിശടി തകര്‍ത്തത്. ഭരിക്കുന്നവര്‍ക്കില്ലാത്ത മതേതരത്വം ഉദ്യോഗസ്ഥര്‍ക്കുണ്ടാകില്ല. കേന്ദ്രത്തിലും കേരളത്തിലും അതാണ് സംഭവിക്കുന്നതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സഹകരണ സംഘത്തിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസ്; കായംകുളത്ത് മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ
കണ്ണൂരിൽ രണ്ട് മക്കളും അമ്മൂമ്മയുമടക്കം കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ, ജീവനൊടുക്കിയതെന്ന് സൂചന