ഡിസിസി ട്രഷററുടെ മരണം; കത്തിൽ പരാമർശിക്കുന്ന ആളുകൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താൻ പൊലീസ്

By Web Desk  |  First Published Jan 8, 2025, 7:17 PM IST

വയനാട് ഡിസിസി ട്രഷറർ എം എൻ വിജയന്റെ മരണത്തിൽ നിർണായക നീക്കവുമായി പൊലീസ്. 


കൽപറ്റ: ഡിസിസി ട്രഷറർ എൻ എം വിജയൻ്റെയും മകന്റെയും ആത്മഹത്യയിൽ അസ്വഭാവിക മരണത്തിന് എടുത്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം കൂടി ചുമത്തും. ആത്മഹത്യ കുറിപ്പിനോടൊപ്പം കുടുംബം പുറത്തുവിട്ട കത്തിൽ പരാമർശിക്കുന്നവർക്കെതിരെ യാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തുക.എന്നാൽ ആർക്കൊക്കെ എതിരെ കുറ്റം ഉണ്ടാകുമെന്നത് തീരുമാനമായിട്ടില്ല.

നിലവിൽ കെപിസിസി പ്രസിഡണ്ടിനെ അഭിസംബോധന ചെയ്തുള്ള കത്തിൽ എംഎൽഎ ഐ സി ബാലകൃഷ്ണൻ,ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചൻ,കെ കെ ഗോപിനാഥൻ,കെ എൽ പൗലോസ് തുടങ്ങിയവരുണ്ട്. എന്നാൽ ആത്മഹത്യ കുറുപ്പിൽ ആരുടെയും പേരുകൾ പ്രത്യേകം പരാമർശിച്ചിട്ടില്ല. കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആകുമ്പോഴേക്കും ആയിരിക്കും ആർക്കൊക്കെ എതിരെ ആത്മഹത്യാപ്രേരണ കുറ്റം എന്നതിൽ അന്തിമ തീരുമാനം ആവുക എന്നാണ് വിവരം

Latest Videos

click me!